#kerala #Politics #Top News

ശോഭ സുരേന്ദ്രന്‍ വോട്ട് വാരിയെടുത്ത മണ്ഡലം, ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന സൂചന നല്‍കി വി മുരളീധരന്‍, പ്രവര്‍ത്തനം തുടങ്ങാന്‍ മോദി നിര്‍ദേശം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന ശക്തമായ സൂചന നല്‍കി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങലില്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

Also Read;നടന്‍ രാജേഷ് മാധവനും ദീപ്തി കാരാട്ടും വിവാഹിതരാകുന്നു, പ്രണയസാഫല്യത്തിന് ആശംസയറിയിച്ച് സിനിമാലോകം

കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കുറച്ചു നാളായി ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെത്തുമ്പോള്‍ വി മുരളീധരന്‍ ആറ്റിങ്ങലിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും പങ്കെടുത്തുവരുന്നുണ്ട്. നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എം പിയാണ് വി മുരളീധരന്‍.

ആറ്റിങ്ങലിലെ സ്ഥാനാര്‍ഥിയാകാന്‍ വി മുരളീധരന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് ശോഭസുരേന്ദ്രന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പെത്തുമ്പോള്‍ പാര്‍ട്ടി നിശ്ചയിക്കുമെന്നായിരുന്നു കഴിഞ്ഞ ജുലൈയില്‍ ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് ആണ് നിലവില്‍ മണ്ഡലത്തിലെ എം പി. ഇവിടെ മൂന്നാം സ്ഥാനത്തെത്തിയ ശോഭാസുരേന്ദ്രന്‍ 2,48,000 ത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു. നാല് ശതമാനത്തിനടുത്ത് മാത്രം വോട്ടുവിഹിതം ഉണ്ടായിരുന്ന ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തോടെ 14.43 ശതമാനമായി വര്‍ധിച്ചിരുന്നു.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *