സ്റ്റേഡിയത്തിലെ കുഴിയില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സ്റ്റേഡിയത്തിലെ കുഴിയില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ അശാസ്ത്രീയമായി നിര്‍മിച്ച കുഴിയില്‍ വീണ മുഹമ്മദ് അലിയെന്ന ആണ്‍കുഞ്ഞാണ് മരിച്ചത്. കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുഞ്ഞ് കായികമേളയുടെ ഭാഗമായി ചൊവ്വാഴ്ച രാത്രിയോടെയാണ് സ്റ്റേഡിയത്തിലെത്തിയിരുന്നു.
കായികമേളയ്ക്ക് ശേഷം സ്റ്റേഡിയത്തില്‍ മാതാവായ ഷാഫിയ സുല്‍ത്താനയോടൊപ്പം സഹോദരനെ കാത്തുനിന്ന ആണ്‍കുഞ്ഞിനെ കാണാതാവുകയും. തുടര്‍ന്നാണ് ആണ്‍കുഞ്ഞ് കുഴിയില്‍ വീണ വിവരം സ്‌കൂളിലെ ഒരു അദ്ധ്യാപിക ഷാഫിയയെ അറിയിച്ചത്. സംഭവസ്ഥലത്തെത്തിയങ്കിലും സ്റ്റേഡിയത്തിലെ സെക്യൂരിറ്റി കുഴിയുടെ മേല്‍മൂടി തുറക്കാന്‍ അനുവദിച്ചില്ല.
Also Read; കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധം ആരംഭിച്ചു
ഒടുവില്‍ നീണ്ട വാക്കുതര്‍ക്കത്തിനൊടുവിലാണ് സെക്യൂരിറ്റി കുഴി തുറന്നത്. മുഹമ്മദ് അലിയെ കുഴിയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.