മോദിയുടെ വിരുന്നില്‍ വീണു! മായാവതിയുടെ യുവ എം പി ബി ജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ബഹുജന്‍ സമാജ് പാര്‍ട്ടി എം പി റിതേഷ് പാണ്ഡെ ബി ജെ പിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള എം പിയാണ് റിതേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് കാന്റീനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയ ഏഴ് പ്രതിപക്ഷ എംപിമാരില്‍ ഒരാളാണ് റിതേഷ്. പാര്‍ട്ടിയോഗങ്ങള്‍ക്കു തന്നെ വിളിക്കുന്നില്ലെന്നും ബി എസ് പി നേതാവ് മായാവതിയെ കാണാന്‍ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും റിതേഷ് രാജിക്കത്തില്‍ ആരോപിച്ചു. തന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് രാജിയെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ റിതേഷ് അറിയിച്ചു.
ബി എസ് പി ഇത്തവണ റിതേഷിന് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്ന് ഉറപ്പായതോടെയാണ് പാര്‍ട്ടി വിട്ടതെന്നാണ് സൂചന. മോദിക്കൊപ്പം തീന്‍മേശയില്‍ ഒരുമിച്ചിരുന്നതോടെ റിതേഷിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകഞ്ഞിരുന്നു.
മണ്ഡലത്തിലെ ജനങ്ങളുടെ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ സമയമില്ലാത്ത എം പിക്ക് ലോക്‌സഭയിലേക്ക് ടിക്കറ്റ് നല്‍കുക സാധ്യമല്ലെന്ന് മായാവതി റിതേഷിന് മറുപടി നല്‍കി.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം