ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി; പാടല്ലേ സി.ഡി ഇടാമെന്ന് ടി സിദ്ദിഖ്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തില്‍ ദേശീയഗാനം തെറ്റിച്ച് പാടി ഡിസിസി അധ്യക്ഷന്‍ പാലോട് രവി. ടി. സിദ്ദിഖ് എം.എല്‍.എ അമളി പറ്റിയത് ഉടന്‍ തിരിച്ചറിഞ്ഞ് ‘പാടല്ലേ’ എന്ന് പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച സമരാഗ്നി പ്രക്ഷോഭയാത്രയുടെ തിരുവനന്തപുരത്ത് നടന്ന സമാപന ചടങ്ങിലായിരുന്നു സംഭവം.
Also Read ; ഭാരത് അരിക്കുപുറമെ ഭാരത് പരിപ്പും എത്തുന്നു
ദേശീയഗാനം പാടാനായി മൈക്കിനടുത്തേക്ക് വന്ന് അത് തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദേശീയഗാനം തെറ്റിയെന്ന് മനസ്സിലായ ഉടന്‍ ടി സിദ്ദിഖ് എംഎല്‍എ ഇടപെടുകയും സി.ഡി ഇടാമെന്ന് പറയുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ, ആലിപ്പറ്റ ജമീല വന്ന് ദേശീയഗാനം തിരുത്തിപാടുകയായിരുന്നു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയഗാനം തെറ്റിച്ചുപാടിയത്. നേതാക്കളായ ശശി തരൂര്‍ എം.പി., രമേശ് ചെന്നിത്തല, ദീപ ദാസ് മുന്‍ഷി, കെ. സുധാകരന്, വി.ഡി. സതീശന് എന്നിവരും സന്നിഹിതരായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം