#gulf #Top News

റമദാന്‍ മാസത്തില്‍ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി യുഎഇ

ദുബായ്: വിശുദ്ധ റമദാന്‍ മാസത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. പുണ്യമാസത്തില്‍ ജോലി സമയം രണ്ട് മണിക്കൂറോളം കുറയ്ക്കാനാണ് തീരുമാനം. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് തീരുമാനം അറിയിച്ചത്. ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളില്‍, അവരുടെ ജോലിയുടെ സ്വഭാവത്തിന് അനുസൃതമായി, ഫ്ളെക്‌സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് ഷെഡ്യൂളുകള്‍ നടപ്പിലാക്കാന്‍ കമ്പനികള്‍ക്ക് അവസരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Also Read ; എട്ട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

നിലവില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സാധാരണ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെയാണ് തൊഴില്‍ സമയം. റമദാന്‍ മാസത്തില്‍ ഇത് രണ്ട് മണിക്കൂറോളം കുറയുകയും. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ കൂടുതല്‍ സമയം ചെയ്യേണ്ട ആവശ്യമുണ്ടെങ്കില്‍ അത് ഓവര്‍ടൈം ആയി കണക്കാക്കി ഈ സമയത്ത് ജോലി ചെയ്യുന്നവര്‍ക്ക് അധിക വേതനം നല്‍കേണ്ടി വരുമെന്നും അറിയിച്ചുട്ടുണ്ട്. 2024 മാര്‍ച്ച് 12 ചൊവ്വാഴ്ചയാണ് റമദാന്‍ ആരംഭിക്കുന്നത്. മന്ത്രാലയം പുറത്തിറക്കിയ ജോലി സമയത്തിലുള്ള ആനുകൂല്യം വ്രതം അനുഷ്ഠിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ബാധകമാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

emplyee

Leave a comment

Your email address will not be published. Required fields are marked *