നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്ര വിവാഹിതനാകുന്നു. തെന്നിന്ത്യന്‍ താരം നീലം ഉപാധ്യായാണ് വധു. കഴിഞ്ഞ ദിവസം ഇരുവരുടേയും റോക്ക ചടങ്ങുകള്‍ നടന്നിരുന്നു.
പ്രിയങ്ക ചോപ്ര, ഭര്‍ത്താവ് നിക്ക് ജൊനാസ്, മകള്‍ മാല്‍തി തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. പഞ്ചാബി ആചാരങ്ങള്‍ക്ക് അനുസരിച്ചുള്ള വിവാഹത്തിന് മുമ്പ് നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണ് റോക്ക. വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ പരസ്പരം സമ്മാനം കൈമാറുന്ന ഈ ചടങ്ങോടെയാണ് വിവാഹം പരസ്യമാക്കുന്നത്. ഇതിന് ശേഷമാണ് വിവാഹ നിശ്ചയം നടക്കുക. Also Read ; ‘തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ’; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി ചുവപ്പ് ഷിഫോണ്‍ സാരിയില്‍ സുന്ദരിയായാണ് പ്രിയങ്ക ചടങ്ങിനെത്തിയത്. ഷെര്‍വാണിയായിരുന്നു നിക്ക് ജൊനാസിന്റെ ഔട്ട്ഫിറ്റ്. […]