കുട്ടിയെ മര്‍ദിച്ച സംഭവം; പിതാവ് രാജേഷ് കുമാര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട കൂടലില്‍ 14കാരനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ പിതാവ് രാജേഷ് കുമാര്‍ അറസ്റ്റില്‍. കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. കുട്ടിയുടെ മര്‍മ്മ ഭാഗത്തും തുടയിലും വയറിലും ബെല്‍റ്റ് കൊണ്ട് അടിച്ചു. ജുവനൈയില്‍ ജസ്റ്റിസ് ആക്ട് അടക്കം വകുപ്പുകള്‍ ചുമത്തി ഇന്നലെ പോലീസ് കേസെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. […]

’62 പേര്‍ക്കെതിരെ മൊഴി നല്‍കി, 40 പേരുടെ വിവരങ്ങള്‍ ലഭിച്ചു’; ശക്തമായ നടപടിയുണ്ടാകുമെന്ന് സിഡബ്ല്യുസി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് സിഡബ്ല്യുസി വ്യക്തമാക്കി. 60 ലധികം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്. ഇതില്‍ 62 പേര്‍ക്കെതിരെ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അതില്‍ തന്നെ 40 പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജീവന്‍ പറഞ്ഞു.മൊഴിയിലെ വിവരങ്ങളെല്ലാം പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Also Read ; ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും; ബോചെയുടെ അശ്ലീല പരാമര്‍ശ വീഡിയോകള്‍ […]

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടില്‍ ശ്രീക്കുട്ടി (19)യെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന 16 വയസ്സുകാരനെ ഡിസംബര്‍ ഒന്നിനാണ് യുവതി വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. Also Read; മന്‍മോഹന്‍ സിങ് മരിക്കുന്നതിന് 28 മിനിട്ട് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റ് ; റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ബിജെപി യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ യുവതിയെ പതിനാറുകാരന്റെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. […]

കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു ; ശിശുക്ഷേമ സമിതിയിലെ ആയമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയില്‍ രണ്ടരവയസുള്ള കുഞ്ഞിനോട് ക്രൂരത. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ ശിശുക്ഷേമ സമിതിയിലെ 3 ആയമാരെ പോലീസ് അറസ്റ്റ് ചെയ്തു. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്. മറ്റ് രണ്ടുപേര്‍ ഇക്കാര്യം […]