ഓപ്പറേഷന്‍ അജയ്; ഇസ്രായേലില്‍ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി

ദില്ലി: ഓപ്പറേഷന്‍ അജയ്യുടെ ഭാഗമായി ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട ആദ്യ വിമാനം ദില്ലിയിലെത്തി. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. 230 പേര്‍ അടങ്ങുന്ന സംഘത്തില്‍ 9 പേര്‍ മലയാളികളാണുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് മടങ്ങിയത്. Also Read; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. മടങ്ങിയെത്തിയവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസില്‍ 24 മണിക്കൂറും […]