സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ദിവസം ഇത് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് തമിഴ്നാട് ശ്രീലങ്ക തീരത്ത് എത്തുമെന്നാണ് പ്രവചനം. മഴയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിങ്ങനെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Also Read; തൃശൂര്‍ നാട്ടികയില്‍ തടി […]

ദാന ചുഴലിക്കാറ്റ് ; പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം,152 ട്രെയിനുകള്‍ റദ്ദാക്കി

ഡല്‍ഹി: ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 152 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലേക്കും കന്യാകുമാരിയിലേക്കുമുള്ള ട്രെയിനുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നുണ്ട്. 24നുള്ള പാട്‌ന-എറണാകുളം എക്‌സ്പ്രസ് (22644), 23നുള്ള ദിബ്രൂഗഡ്-കന്യാകുമാരി (22504) തുടങ്ങിയ ട്രെയിനുകള്‍ ഉള്‍പ്പെടെയാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളിലെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 23 മുതല്‍ ഒക്ടോബര്‍ 26 വരെ അവധി പ്രഖ്യാപിച്ചു. ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂര്‍, നോര്‍ത്ത് സൗത്ത് 24 പര്‍ഗാനകളെയും ചുഴലിക്കാറ്റ് […]

മഴ മുന്നറിയിപ്പില്‍ മാറ്റം ; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. Also Read ; നെഹ്‌റു ട്രോഫി […]

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും; പത്ത് ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, തൃശ്ശൂര്‍ എന്നീ നാല് ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ അസ്‌ന ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാല്‍ സെപ്റ്റംബര്‍ മൂന്ന് വരെ മഴ […]

കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍ ; നാട്ടുകാര്‍ ഭീതിയില്‍

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍. ഒരു മാസം മുമ്പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതിന് തൊട്ടു മുകളിലാണ് ഇപ്പോള്‍ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഒരു മാസം കഴിയുമ്പോഴേക്കും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതുകൊണ്ട് തന്നെ നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ദിവസം മേഖലയില്‍ പെയ്ത ശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറിയിരുന്നു. ഇതേ തുടര്‍ന്ന് ഏഴ് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിയിരുന്നു. Also Read ; മുകേഷിനെ ചേര്‍ത്ത് പിടിച്ച് സിപിഐഎം; ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും നാട്ടുകാരാണ് മണ്ണിടിച്ചിലുണ്ടായ വിവരം […]

ശ്രീലങ്കക്ക് മുകളില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ 5 ദിവസം മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ ചക്രവാതച്ചുഴി. റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ 900 മീറ്റര്‍ വരെ ഉയരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ അതിശക്തമായ മഴക്കും ആഗസ്റ്റ് 13 മുതല്‍ 17 വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ […]

തൃശൂരിലെ പുഴകളിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് അപകടനിലക്കും മുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രി 8 വരെയുള്ള കണക്കുകള്‍ പ്രകാരം മണലി പുഴയിലെ ജലനിരപ്പ് 7.23 മീറ്ററായി ഉയര്‍ന്നു. പുഴയിലെ അപകടനില 6.895 മീറ്ററാണ്. കുറുമാലി പുഴയിലെ ജലനിരപ്പ് 6.435 മീറ്ററായും (അപകടനില 6.375 മീറ്റര്‍) കരുവന്നൂര്‍ പുഴയിലെ ജലനിരപ്പ് 4.318 മീറ്ററായും (അപകടനില 4.228 മീറ്റര്‍) ഉയര്‍ന്നിരിക്കുകയാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

വടക്കാഞ്ചേരി റെയില്‍വേ പാളത്തിലെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു

പാലക്കാട്: ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിഞ്ഞ് തടസ്സപ്പെട്ട വടക്കാഞ്ചേരി റെയില്‍ ഗതാഗതം  പുനസ്ഥാപിച്ചു. വടക്കാഞ്ചേരിക്കും വള്ളത്തോള്‍ നഗര്‍ സ്റ്റേഷനും ഇടയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളം കയറിയും ഉണ്ടായ തടസ്സമാണ് നീക്കിയത്. മാന്നനൂരില്‍ പാളത്തിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നത്. 12.20- ഓടെ പാളത്തിലെ മണ്ണ് നീക്കി. Also Read ; സംസ്ഥാനത്ത് ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു ഷൊര്‍ണൂരില്‍ യാത്ര റദ്ദാക്കിയ പരശുറാം എക്സ്പ്രസ്സിലെയും ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്സിലെയും യാത്രക്കാര്‍ക്ക് തുടര്‍ന്ന് […]

കോഴിക്കോട് ജില്ലയില്‍ ബീച്ച്, വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു ; ക്വാറികളുടെ പ്രവര്‍ത്തനത്തിനും വിലക്ക്

കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ നിലവില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്.ക്വാറികളുടെ പ്രവര്‍ത്തനത്തിന് പുറമെ എല്ലാ തരത്തിലുമുള്ള മണ്ണെടുക്കലും ഖനനവും കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണല്‍ എടുക്കലും ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കാനാണ് കര്‍ശന നിര്‍ദേശം. Also Read ; സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട് അതോടൊപ്പം ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, […]

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ അതീവ ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകള്‍ മാറി താമസിക്കണമെന്ന് […]