കനത്ത മഴ, ഹെലികോപ്ടര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസപ്പെട്ടു
തൃശ്ശൂര്‍ : ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസപ്പെട്ടു. കനത്ത മഴ കാരണം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡില്‍ ഹെലികോപ്ടര്‍ ഇറക്കാനാവാത്തതാണ് കാരണം. തുടര്‍ന്ന് ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടര്‍ കൊച്ചിയിലേക്ക് മടങ്ങി. 10.40ന് കൊച്ചി കളമശ്ശേരിയിലെ നാഷ്ണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ സംവാദ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് രാവിലെ 8 മണി മുതല്‍ കളമശ്ശേരി ഭാഗത്ത് ഗതാഗതനിയന്ത്രണമുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…