തൃശൂര്‍ മാള മെറ്റ്‌സ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സിന് സുവര്‍ണ്ണാവസരം

തൃശൂര്‍: തൃശൂര്‍ മാള മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിന് കീഴിലുള്ള പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സിനെയും ഫിസിക്‌സ് /കെമിസ്ട്രി ബിരുദധാരികളെയും നിയമിക്കുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിഭാഗത്തില്‍ വകുപ്പ് മേധാവിയെയും ലക്ചറര്‍മാരെയും ഡെമോണ്‍സ്ട്രര്‍ മാരേയും നിയമിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ആകാനുള്ള വിദ്യാഭ്യാസ യോഗ്യത മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനുള്ള പി എച്ച് ഡി ആണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് എംടെക് ഡിഗ്രി എടുത്തവര്‍ക്കും അപേക്ഷിക്കാം. ലക്ചറര്‍മാര്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലുള്ള ബിടെക്ക് ബിരുദം ആണ്. ഡെമോണ്‍സ്ട്രര്‍മാര്‍ക്കുള്ള അടിസ്ഥാന യോഗ്യത മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനുള്ള […]

കേരള ബാങ്കില്‍ റിക്രൂട്ട്‌മെന്റ്; ഇന്നുതന്നെ അപേക്ഷിക്കൂ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന് കീഴില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരം. കേരളത്തിലുടനീളം 150 ഓളം പോസ്റ്റുകളിലേക്കായി പി.എസ്.സി മുഖാന്തിരമാണ് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പോസ്റ്റ് & കാറ്റഗറി അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് നിയമനം. ജനറല്‍ കാറ്റഗറിക്കാര്‍ക്കാണ് ഇപ്പോഴുള്ള നിയമനം. 433/2023 ആണ് കാറ്റഗറി നമ്പര്‍. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജോയിന്‍ ചെയ്യുന്ന ദിവസം മുതല്‍ രണ്ട് വര്‍ഷത്തേക്ക് പ്രൊബേഷന്‍ കാലാവധിയാണ്. 18 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. (02-01-1995 […]

പൂനെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ക്രെഡിറ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പൂനെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ക്രെഡിറ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളാണ് ഉള്ളത്. ഹെഡ് ഓഫീസിലോ മറ്റ് ഓഫീസുകളിലോ ബ്രാഞ്ചുകളിലോ ആയിരിക്കും നിയമനം. ക്രെഡിറ്റ് ഓഫീസര്‍ (സ്‌കെയില്‍-II)50, ക്രെഡിറ്റ് ഓഫീസര്‍ (സ്‌കെയില്‍-III)50 എന്നീവയാണ് തസ്തികകളും ഒഴിവും. എല്ലാ സെമസ്റ്റര്‍/ വര്‍ഷത്തിലും 60 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദം (എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനംമതി), ഫുള്‍ടൈം എം.ബി.എ.(ബാങ്കിങ്/ ഫിനാന്‍സ്/ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ ഫോറെക്‌സ്/ ക്രെഡിറ്റ് വിഭാഗക്കാര്‍ക്ക് മുന്‍ഗണന)/ […]

വനിതാ ശിശു വികസന വകുപ്പില്‍ സൂപ്പര്‍ വൈസര്‍ തസ്തികയില്‍ ഒഴിവ്

കേരള PSC കാറ്റഗറി നമ്പര്‍: 245/2023. സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഈ തസ്തിക സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നു. കൂടാതെ ഭിന്നശേഷിക്കാര്‍ ഈ തസ്തികയില്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. 37,400 മുതല്‍ 79,000 രൂപ വരെയാണ് ശമ്പളം. 18 മുതല്‍ 36 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക്, ഹോം സയന്‍സ് അല്ലെങ്കില്‍ സൈക്കോളജി എന്നിവയില്‍ ഏതിലെങ്കിലും ലഭിച്ച ബിരുദം. അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് […]

അധ്യാപക ഒഴിവ്

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ ബോട്ടണി, സുവോളജി വിഷയങ്ങളിലേക്കുള്ള ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം ഒക്ടോബര്‍ 26 ന് നടക്കും. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കുന്നതാണ്. രാവിലെ 10 ന് […]

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2024-26 വര്‍ഷങ്ങളില്‍ അറിയിക്കപ്പെടുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയ താത്ക്കാലിക സെലക്ട് ലിസ്റ്റുകള്‍ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്ക്കാലിക സെലക്ട് ലിസ്റ്റുകള്‍ https://www.eemployment.kerala.gov.in/pub/publicSeniorityList/seniority_list ആക്ഷേപമുണ്ടെങ്കില്‍ 10-11-2023 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ടോ ഓണ്‍ലൈനായോ അപ്പീല്‍ നല്‍കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. പരിശോധനക്കായി നേരിട്ടെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ് കൈവശം കരുതണം. Also Read; മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്ന് സിപിഎം, തുടരുമെന്ന് ജില്ലാ കളക്ടര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് […]

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറുടെ ഒഴിവ്

തൃശ്ശൂര്‍ ജനറല്‍ ആശുപത്രി എച്ച്എംസിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഡോക്ടറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബര്‍ 20 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലാണ് അഭിമുഖം. എം.ബി.ബി.എസ് കേരള മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ആണ് യോഗ്യത. ഫോണ്‍: 0487 2427778.

അപേക്ഷകള്‍ ക്ഷണിക്കുന്നു

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്‍ സ്‌പെഷ്യല്‍ ഹോം എന്ന സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. വനിതകള്‍ക്ക് മാത്രം അപേക്ഷിക്കാം. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കുമാണ് മുന്‍ഗണന. അപേക്ഷകള്‍ ഒക്ടോബര്‍ 20 നകം വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോം, പ്രത്യാശ ഫോര്‍ ഇന്റഗ്രേറ്റഡ് സോഷ്യല്‍ ആക്ഷന്‍, രാമവര്‍മപുരം, തൃശൂര്‍, 680631 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 9495817696,8594012517 Also Read; പീഢനത്തെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് […]