കോളേജ് തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതല്ല തന്റെ ജോലി മന്ത്രി ആര്‍ ബിന്ദു
തൃശൂര്‍ കേരളവര്‍മ്മ കോളജ് തെരഞ്ഞെടുപ്പില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെടല്‍ നടത്തിയെന്ന കെഎസ്യു ആരോപണം നിഷേധിച്ച് മന്ത്രി ആര്‍ ബിന്ദു. കോളേജ് തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതല്ല തന്റെ ജോലിയെന്ന് മന്ത്രി വ്യക്തമാക്കി. കേരളവര്‍മ്മയില്‍ പതിറ്റാണ്ടുകളായി എസ്എഫ്ഐ ജയിക്കുന്നത് എന്റെ സഹായം കൊണ്ടാണോയെന്ന് ചോദിച്ച മന്ത്രി ആര്‍ ബിന്ദു കേരളത്തിലെ നൂറുകണക്കിന് ക്യാമ്പസുകളില്‍ എസ്എഫ്ഐ ജയിക്കുന്നത് എന്റെ ഇടപെടലുകള്‍ കൊണ്ടാണോയെന്നും ചോദ്യം ഉന്നയിച്ചു. കെ.എസ്.യു എന്ത് ചെയ്യുന്നു എന്ന് എനിക്ക് നോക്കേണ്ട കാര്യമില്ലെന്നും കോളേജ് തെരഞ്ഞെടുപ്പില്‍ തനിക്കൊരു ബന്ധവുമില്ലെന്നും […]