നവകേരള സദസ്സിന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്

കോഴിക്കോട്: കോഴിക്കോട് വീണ്ടും മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. നവ കേരള സദസിനെതിരെ മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്റെ പേരില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് ഭീഷണി കത്ത് ലഭിച്ചത്. സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു. നേരത്തെ വന്ന ഭീഷണി കത്തില്‍ നിന്നും കയ്യക്ഷരം വ്യത്യാസമുണ്ടെന്ന് പോലീസ് പറയുന്നു. നവകേരള സദസ് ഇന്ന് മുതല്‍ മൂന്ന് ദിവസം കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്താനൊരുങ്ങുമ്പോഴാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് കോഴിക്കോട് ഒരുക്കിയിട്ടുള്ളത്. […]