മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി, 2 പേരെ അറസ്റ്റ് ചെയ്തു
തൃശൂര്‍: തൃശൂര്‍ മണ്ണുത്തിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ കേസില്‍ 2 പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ബസ് നടത്തിപ്പുകാരായ വെണ്ടോര്‍ സ്വദേശി ജെന്‍സന്‍, പുത്തൂര്‍ സ്വദേശി ബിജു എന്നിവരെയാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഈ മാസം 18നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. 18ന് രാത്രി ഇരിങ്ങാലക്കുടയിലുള്ള ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി എഎംവിഐ കെ.ടി ശ്രീകാന്തിനെ ഭീഷണിപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ ഗര്‍ഭിണിയായ ഭാര്യയും വൃദ്ധമാതാവും വീട്ടിലുണ്ടായിരുന്നു. ബസിന് ഫിറ്റനസ് നല്‍കിയില്ലെന്നാരോപിച്ചാണ് […]