മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് ഇന്ന് കോടതിയില്‍

കോഴിക്കോട്: നടന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. നിര്‍മാതാവും സംവിധായകനുമായി കെ എ ദേവരാജന്‍ നല്‍കിയ പരാതിയാണ് കോഴിക്കോട് അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുക. നേരത്തെ ജൂലൈ ഒമ്പതിന് കേസ് പരിഗണിച്ച കോടതി ആഗസ്റ്റ് 30ന് മോഹന്‍ലാലിനോടും ആന്റണി പെരുമ്പാവൂരിനോടും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. Also Read ; കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക് പരിക്ക് ‘സ്വപ്നമാളിക’ […]

‘താരസംഘടനയിലെ കൂട്ടരാജി ഭീരുത്വമാണ്, മറുപടി പറയേണ്ട ഉത്തരവാതദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്’ : പാര്‍വതി തിരുവോത്ത്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ താരസംഘടനയായ എഎംഎംഎയിലെ ഭരണസമിതിയുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. എഎംഎംഎയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.ബര്‍ക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് പാര്‍വ്വതി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലുള്‍പ്പെടെയുള്ള ഭരണസമിതി പിരിച്ചുവിട്ടത്. Also Read ; മുകേഷിന് എംഎല്‍എ ആയി തുടരാന്‍ യോഗ്യതയില്ല; രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം മാധ്യമങ്ങളില്‍ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള എഎംഎംഎയുടെ ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച […]

താരസംഘടനയിലെ കൂട്ടരാജിയില്‍ ഭിന്നത ; രാജിവെച്ചിട്ടില്ലെന്ന് സരയു, വ്യക്തിപരമായി രാജിയോട് താല്‍പര്യമില്ലെന്ന് അനന്യ

കൊച്ചി: എഎംഎംഎയിലെ കൂട്ട രാജിയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഭിന്നത. രാജിവെച്ചിട്ടില്ലെന്നും വിയോജിപ്പോടുകൂടിയാണ് രാജിയെന്നും താരങ്ങള്‍ വ്യക്തമാക്കി. കൂട്ടരാജിയെന്ന തീരുമാനം ഏകകണ്ഠമായിട്ടല്ല എടുത്തതെന്ന് നടി സരയു പ്രതികരിച്ചു. കൂടാതെ വിനു മോഹന്‍, ടൊവിനോ, അനന്യ, ജഗദീഷ് എന്നിവര്‍ക്കും കൂട്ടരാജിയില്‍ വിയോജിപ്പ് ഉണ്ട്. ‘ഐകകണ്ഠേനയാണ് രാജിയെന്ന് പറയാന്‍ കഴിയില്ല. ഞാന്‍ ഇതുവരെ രാജിസമര്‍പ്പിച്ചിട്ടില്ല. രാജി സമര്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് യോഗത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഭൂരിപക്ഷ തീരുമാനത്തിലാണ് കൂട്ടരാജി. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. പ്രസിഡന്റ് അടക്കമുള്ളവരുടെ തീരുമാനത്തില്‍ വിയോജിപ്പ് ഉണ്ട്’, എന്നായിരുന്നു സരയുവിന്റെ പ്രതികരണം.അതേസമയം […]

താരസംഘടനയില്‍ കൂട്ട രാജി ; മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും

കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ കൂട്ടരാജി. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. എഎംഎംഎയിലെ 17 എക്‌സ്‌ക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. മോഹന്‍ലാലിന്റെ രാജി മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതു തന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്. Also Read […]

‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു ; ജഗദീഷ് സെക്രട്ടറിയായേക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടത്താനിരുന്ന ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയില്‍ ആയതിനാലാണ് എക്‌സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. അതേസമയം പുതിയ അമ്മ ജനറല്‍ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. Also Read ; സിനിമ കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും ; സമഗ്രമായ സിനിമാനയം രൂപീകരിക്കാന്‍ ലക്ഷ്യം ഡബ്ല്യൂ സി സി അംഗങ്ങളുമായി ചര്‍ച്ചനടത്താനും നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജനറല്‍ […]

ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ദുരന്തഭൂമിയില്‍ ; രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയിലെത്തി ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍. സൈനികര്‍ക്കൊപ്പം ആര്‍മി ക്യാമ്പിലെത്തിയ മോഹന്‍ലാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് താരം പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. Also Read ; സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ് ; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത മുന്‍പും ഐക്യത്തോടെയും ഒരുമയോടെയും ദുരിതങ്ങളെ നേരിട്ടുള്ള നാടാണ് കേരളം എന്നും ഇതും നമ്മള്‍ […]

കുട്ടികള്‍ക്കായി ബറോസിന്റെ  അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കുട്ടികള്‍ക്കായാണ് ഈ ചിത്രം ഒരുങ്ങുന്നത്. ടി കെ രാജീവ് കുമാറിന്റെ ആശയത്തില്‍ സുനില്‍ നമ്പുവാണ് ആനിമേഷന്‍ സീരീസിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. Also Read ; അരോമ മണി അന്തരിച്ചു ഓണം റിലീസായി സെപ്റ്റംബര്‍ 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസ് രചനയിലാണ് ഈ ത്രീഡി ചിത്രം റിലീസിനെത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാല്‍ […]

‘അമ്മ’യുടെ നേതൃസ്ഥാനത്തുന്നിന്ന് സ്വയം ഒഴിഞ്ഞ് ഇടവേള ബാബു; പിന്നാലെ സ്ഥാനമൊഴിയാന്‍ പ്രസിഡന്റ് മോഹന്‍ലാലും, സംഘടനയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാധ്യത

ഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് ഇക്കുറി വലിയമാറ്റങ്ങള്‍ക്ക് സാധ്യത. കാല്‍നൂറ്റാണ്ടായി വിവിധ പദവികളില്‍ സംഘടനയെ നയിച്ച ഇടവേള ബാബു ഇനി ഭാരവാഹിയാകാനില്ലെന്ന നിലപാടിലാണ് ഇപ്പോള്‍. നിലവില്‍ ജനറല്‍ സെക്രട്ടറിയായ ബാബു മാറുന്നതോടെ പ്രസിഡന്റ് മോഹന്‍ലാലും സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. Also Read ; പ്രതിപക്ഷം മുസ്ലീം പ്രീണനം നടത്തുന്നുവെന്ന് വീണ്ടും ആരോപിച്ച് നരേന്ദ്രമോദി ജൂണ്‍ 30-ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ജൂണ്‍ മൂന്നുമുതല്‍ പത്രികകള്‍ സ്വീകരിക്കും. 25 […]

ഖുറേഷി അബ്രാം, എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു; ആരാധകര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമെത്തി

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. താരത്തിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. Also Read ; കാത്തിരിപ്പിന് വിരാമം; മമ്മൂട്ടി നായകനായ ടര്‍ബോയാണ് കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്സരയുടെ ഉദ്ഘാടന ചിത്രം എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ള ലീക്ക്ഡ് വിഡീയോ സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ […]

മാമാനിക്കുന്ന് ക്ഷേത്രത്തില്‍ ‘മറികൊത്തല്‍’ നടത്തി നടന്‍ മോഹന്‍ലാല്‍

ഇരിക്കൂര്‍: നടന്‍ മോഹന്‍ലാല്‍ ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച പുലര്‍ച്ചെ 5.30-നാണ് ക്ഷേത്രത്തിലെത്തിയത്. Also Read ;കണ്ണൂരിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാം എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.മുരളീധരനും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ദര്‍ശനത്തിനുശേഷം ക്ഷേത്രത്തിലെ വഴിപാടായ ‘മറികൊത്തല്‍’ നടത്തി. ക്ഷേത്രത്തിന്റെ ഐതിഹ്യം ചോദിച്ചറിഞ്ഞ് മേല്‍ശാന്തി ചന്ദ്രന്‍ മൂസതില്‍നിന്ന് പ്രസാദം സ്വീകരിച്ചു. ഏഴുമണിയോടെ മടങ്ങി. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം