തൃശൂരില്‍ വീട് കയറി ആക്രമണം ; രണ്ട് പേര്‍ കൊല്ലപ്പെട്ടു
തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ വീട് കയറി ആക്രമണം നടത്തുന്നതിനിടയില്‍ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. കൊടകര വട്ടേക്കാടാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്(29), മഠത്തില്‍ പറമ്പില്‍ അഭിഷേക്(28) എന്നിവരാണ് മരണപ്പെട്ടത്. അഭിഷേകും മറ്റു രണ്ട് പേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആക്രമണത്തില്‍ കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെയാണ് അഭിഷേകിനും കുത്തേറ്റത്. ബുധനാഴ്ച്ച രാത്രി 11. 30 ഓടെയാണ് സംഭവം. Also Read ; ‘എംടിയുടെ ലോകം വിശാലമാണ്, ഈ നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ല ‘: […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































