‘തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ’; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി
തൃശ്ശൂര്‍: ടിടിഇ കെ വിനോദിന്റെ കൊലപാതകത്തില്‍ പ്രതി രജനികാന്തനെതിരെ കൊലക്കുറ്റം ചുമത്തി. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയെന്ന് തള്ളിയിട്ടതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. എസ്11കോച്ചിന്റെ പിന്നില്‍ ഡോറിന് അഭിമുഖമായി നിന്നിരുന്ന ടി ടി ഇയെ ഇരു കൈകള്‍ കൊണ്ടും പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. Also Read ; പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതിന്റെ വിരോധമാണ് കൊലപാതകത്തിന് കാരണം. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. തൃശ്ശൂരില്‍ നിന്ന് കയറിയ പ്രതിയോട് മുളങ്കുന്നത്ത്കാവ് കഴിഞ്ഞപ്പോഴാണ് ടിടിഇ ടിക്കറ്റ് […]