ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് അമ്മയെ അരിവാള്‍ കൊണ്ട് വെട്ടി മകന്‍
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ മുര്‍ബാദ് താലൂക്കിലെ വേലു ഗ്രാമത്തില്‍ ഭക്ഷണത്തിന് രുചി കുറഞ്ഞുപോയതിന്റെ പേരില്‍ 55കാരിയെ മകന്‍ കൊലപ്പെടുത്തി. വീട്ടിലെ ഓരോ പ്രശ്‌നങ്ങളുടെ പേരില്‍ അമ്മയും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഭക്ഷണത്തിന് രുചി പോരെന്ന് പ്രതി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നത് എന്നും എഫ്ഐആറില്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് കോപാകുലനായ ഇയാള്‍ അമ്മയുടെ കഴുത്തില്‍ അരിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. കുഴഞ്ഞുവീണ സ്ത്രീ ഉടന്‍ തന്നെ മരിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് […]