മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് പേ വിഷബാധ; കുട്ടി ഗുരുതരാവസ്ഥയില്‍

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് പേ വിഷബാധ. മലപ്പുറം പെരുവള്ളൂര്‍ സ്വദേശിയായ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാര്‍ച്ച് 29നാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനുമായിരുന്നു നായ കടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ഐഡിആര്‍ബി വാക്‌സിന്‍ എടുത്തെങ്കിലും പിന്നീട് പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. Also Read; പഹല്‍ഗാം ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാല്‍ വാക്‌സിന്‍ […]

കോട്ടയം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

കോട്ടയം: മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശ്നം ഗുരുതരമായതോടെ പഞ്ചായത്ത് നായകളെ പിടികൂടാനും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനും തുടങ്ങിയിട്ടുണ്ട്. Also Read ; പ്ലസ് വണ്‍ അലോട്‌മെന്റ് ; നാളെ അഞ്ച് മണിവരെ സ്‌കൂളില്‍ ചേരാം, ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ അവസരം ഉണ്ടായിരിക്കില്ല മെഡിക്കല്‍ കോളേജ് ക്യാമ്പസിനുള്ളില്‍ ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. എംബിബിഎസ്, ഫാര്‍മസി […]

കൊച്ചിയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

കൊച്ചി: മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് നഗരസഭ കോമ്പൗണ്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. നായക്ക് പേവിഷബാധയുണ്ടോ എന്നറിയാന്‍ തൃശൂര്‍ വെറ്ററിനറി മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. Also Read ;മുന്‍മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍.റാമിനെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍; കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളില്‍ […]