28 വര്‍ഷം കൂടെയുണ്ടായിരുന്നവര്‍ ഇപ്പോള്‍ ഒപ്പമില്ല ; ദുരന്തഭൂമിയില്‍ വിങ്ങിപ്പൊട്ടി മോഹന്‍ രാജ്

വയനാട് : രണ്ടാം വയസില്‍ ഇരുട്ടു കയറിപ്പോയ കണ്ണുമായി കഷ്ടപ്പെട്ട്  പഠിച്ച് അധ്യാപകനായ മോഹന്‍ രാജ് മാഷിന്റെ ആദ്യ നിയമനം വെള്ളാര്‍മല ഗവ. സ്‌കൂളിലായിരുന്നു. തുടര്‍ന്ന് 28 വര്‍ഷം വെള്ളാര്‍മലയുടെ വെളിച്ചമായിരുന്നു മോഹന്‍ രാജ് മാഷ്. ഇപ്പോഴിതാ വെള്ളാര്‍മലയില്‍ ഉണ്ടായ ദുരന്തത്തില്‍ ജീവിതം നഷ്ടപ്പെട്ടുപോയവരെ ഒരു നോക്ക് കാണാനും ആശ്വസിപ്പിക്കാനും എത്തിയിരിക്കുകയാണ് മോഹന്‍ മാഷ്. വെള്ളാര്‍മല മാഷിന് അപരിചിതമല്ല. 28 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ വെള്ളാര്‍മലയും അവിടുത്തെ കുട്ടികളും അവരുടെ രക്ഷിതാക്കളും നാട്ടുകാരുമെല്ലാം മാഷിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു. […]