ഇഡി ഇടപെടല്‍ രാഷ്ട്രീയപ്രേരിതം, തട്ടിപ്പെല്ലാം അന്വേഷിക്കട്ടെ: എം വി ഗോവിന്ദന്‍

കണ്ണൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഗൗരവ പൂര്‍വമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബോര്‍ഡ് അംഗങ്ങള്‍ പലതും പറയും. ഇ.ഡി ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമാണ്. ഇ.ഡി പല സ്ഥലത്തും പോകുന്നുണ്ട്. ഇ.ഡി ചോദ്യം ചെയ്യാത്ത ഏത് രാഷ്ട്രീയ പ്രസ്ഥാനമുണ്ട് ഒരിടത്ത് കെ സുധാകരനും മറ്റൊരിടത്ത് രാഹുല്‍ ഗാന്ധിയും ഇ.ഡിയുടെ മുന്നിലുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തട്ടിപ്പ് എവിടെയാണോ ഉള്ളത് അതൊക്കെ അന്വേഷിക്കട്ടെയെന്നും അതിലൊന്നും ഒരു തരത്തിലും വീട്ടു വീഴ്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ഭരണസമിതിയാണ് തീരുമാനങ്ങളെടുത്തത്. ഇഡി അന്വേഷണം നടത്തി കുറ്റക്കാരെങ്കില്‍ ശിക്ഷിക്കട്ടെ. സഹകരണബാങ്കുകളിലെ പ്രശ്നങ്ങള്‍ നിയമങ്ങള്‍ ശക്തമാക്കുന്നതോടെ പരിഹരിക്കപ്പെടുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയെ പറ്റി ആലോചനകളൊന്നും നടന്നിട്ടില്ലെന്നും പിന്നീട് ആലോചിക്കുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.