അതിജീവനത്തിന്റെ കഥ; ആടുജീവിതം ഒടിടിയിലേക്ക്

ആഗോളതലത്തില്‍ തിയേറ്റര്‍ വിജയം നേടിയ ബ്ലെസി – പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ സിനിമാ പ്രേമികള്‍ക്കായി ഒടിടിയിലേക്ക്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുകന്നത്. ഈ മാസം 19 ന് ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലാണ് ഒടിടിയില്‍ എത്തുന്നത്.
Also Read ; അംബാനി കല്ല്യാണത്തില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ മത്സ്യമുട്ട
ബ്ലെസിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തില്‍ 150 കോടിക്ക് മുകളില്‍ നേടിയിരുന്നു. അമലാ പോള്‍, ഗോകുല്‍, ജിമ്മി ജീന്‍ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം