തമിഴ്നാട്ടില്‍ ടിവികെയെ പിന്തുണയ്‌ക്കേണ്ടതില്ല: മുസ്ലിം ലീഗ്

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്യുടെ തമിഴക വെട്രി കഴകത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. ഡിഎംകെയ്ക്കൊപ്പം തുടരാനാണ് മുസ്ലിം ലീഗ് തീരുമാനം. സംസ്ഥാനത്ത് രണ്ട് എംഎല്‍എമാരാണ് ലീഗിനുള്ളത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, ടിവികെയ്ക്ക് പിന്തുണ നല്‍കാനാണ് എഐഎഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ നീക്കം. 40 എംഎല്‍എമാര്‍ ഇതിനകം പിന്തുണ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയിയെ പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ എഐഎഡിഎംകെ പിന്തുണ […]

വോട്ടെണ്ണലും ജന്മദിനവും ഒരേ നാള്‍; ടിവികെ പതാകയുടെ നിറമുളള ഷാള്‍ ധരിച്ച് തിരുപ്പതി ദര്‍ശനം നടത്തി തൃഷ

ചെന്നൈ: ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍. നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ (തമിഴക വെട്രി കഴകം) പതാകയുടെ നിറങ്ങളുളള ഷാള്‍ ധരിച്ചാണ് തൃഷ ക്ഷേത്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടന് നല്‍കുന്ന പരോക്ഷ പിന്തുണയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എന്ന പ്രത്യേകത കൂടി തൃഷയുടെ ഇത്തവണത്തെ പിറന്നാളിനുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വിജയ്യുടെ […]

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ കേസ്

ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചതിന് കേസ്. 5 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പെരമ്പൂരില്‍ നിന്നും കൊളത്തൂരിലേക്ക് പോകുന്ന വഴിക്കിടയില്‍ റോഡ് ഷോയില്‍ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

ദുരന്തബാധിതരെ അന്വേഷിക്കണം, കരൂരിലേക്ക് പോകാന്‍ അനുമതി തേടി വിജയ്

ചെന്നൈ: ദുരന്തബാധിതരുടെ കുടുംബങ്ങളെ തനിക്ക് കാണണമെന്നും അവര്‍ക്ക് സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്. കരൂരിലേക്ക് പോകാന്‍ അനുവദിക്കമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് ഇമെയില്‍ അയച്ചക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ദുരന്തബാധിതരുടെ കുടുംബങ്ങളുമായി വിഡിയോ കോളിലൂടെ വിജയ് സംസാരിച്ചിരുന്നു. സ്വര്‍ണം നഷ്ടമായതില്‍ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങി സര്‍ക്കാര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ അതേസമയം, എന്‍ഡിഎയിലേക്ക് വിജയ് അടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ കൂടെ കൂട്ടാനുള്ള ശ്രമങ്ങള്‍ എഐഎഡിഎംകെയും ബിജെപിയും ശക്തമാക്കി. ഡിഎംകെയെയും എം.കെ സ്റ്റാലിനെയും […]

കരൂരില്‍ സുരക്ഷ ഒരുക്കിയില്ല; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി, ആത്മഹത്യാ കുറിപ്പില്‍ സെന്തില്‍ ബാലാജിക്കെതിരെ പരാമര്‍ശം

ചെന്നൈ: കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയ വി.അയ്യപ്പന്‍ (50) ആണ് ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ബാലാജിയുടെ സമ്മര്‍ദം കാരണം കരൂറിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പന്‍ കുറിപ്പില്‍ ആരോപിക്കുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ദിവസവേതനക്കാരനായ അയ്യപ്പന്‍ മുന്‍പ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവിയിലെ വാര്‍ത്തകള്‍ കണ്ട് അയ്യപ്പന്‍ അസ്വസ്ഥതയിലായിരുന്നു എന്ന് കുടുംബം വ്യക്തമാക്കി. അയ്യപ്പന്റെ ഫോണ്‍ […]

കരൂര്‍ ദുരന്തം; ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലെന്ന് പൊലീസ്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ ആലോചനയിലെന്ന് പൊലീസ്. ബുസി ആനന്ദിനെയും നിര്‍മല്‍ കുമാരിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കരൂര്‍ ദുരന്തത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. വിജയ് മനപ്പൂര്‍വം റാലിക്കെത്താന്‍ വൈകിയെന്നാണ് എഫ്‌ഐആറിലുള്ളത്. കേരളത്തിലെ ധനപ്രതിസന്ധി സഭയില്‍ ചര്‍ച്ച ചെയ്യും കരൂരില്‍ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നും എഫ്‌ഐആറിലുണ്ടെന്ന് പൊലീസ് പറയുന്നു. ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു […]

അണ്ണാ ഡിഎംകെയുമായി സഖ്യചര്‍ച്ച നടത്തിയെന്ന വാര്‍ത്ത് അടിസ്ഥാന രഹിതമെന്ന് ടിവികെ

ചെന്നൈ: വിജയ് അധ്യക്ഷനായ തമിഴകവെട്രി കഴകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ് നിര്‍ദേശിച്ചതായി ടിവികെ വാര്‍ത്താക്കുറിപ്പിറക്കി. അണ്ണാ ഡിഎംകെയുമായി സഖ്യചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമെന്നാണ് ടിവികെ അറിയിച്ചത്. Also Read ; ‘മുരളിയേട്ടന്‍ സഹോദര തുല്യന്‍, മുരളിയേട്ടനും കോണ്‍ഗ്രസിനുമൊപ്പം ഉണ്ടാകും’ ; വേദി പങ്കിട്ട് സന്ദീപും മുരളീധരനും 80 നിയമസഭാ സീറ്റും, ഉപമുഖ്യമന്ത്രി പദവും വേണമെന്ന് അണ്ണാ ഡിഎംകെയോട് ടിവികെ ആവശ്യപ്പെട്ടതായുള്ള മാധ്യമവാര്‍ത്തകളോടാണ് ടിവികെയുടെ പ്രതികരണം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയാണ് […]

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ദളപതി പറയുന്ന ആര്‍ക്കും ഒന്നും നോക്കാതെ വോട്ട് ചെയ്യുമെന്ന് പ്രവര്‍ത്തകര്‍

പാലക്കാട്: പ്രഖ്യാപന നാള്‍മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പാര്‍ട്ടിയാണ് വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. ഒരു സിനിമകൂടി പൂര്‍ത്തിയാക്കി പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് തിരിയുന്ന വിജയ്ക്ക് പിന്തുണയുമായി ആരാധകരുടെ വന്‍ സംഘം തന്നെയുണ്ട്. അതുകൊണ്ടുതന്നെ വിജയ് ആരാധകര്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത പാലക്കാട് ഈ മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ടി.വി.കെയും സജീവമാണ്. കേരളത്തിലും തമിഴക വെട്രി കഴകത്തിന്റേതായുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ വരുമെന്ന് പ്രവര്‍ത്തകര്‍ പ്രതികരിച്ചു. കേരളത്തിലെ എല്ലായിടത്തും രണ്ട് മാസത്തിനുള്ളില്‍ ടിവികെ സജീവ പ്രവര്‍ത്തനം ആരംഭിക്കും. പാലക്കാട് മാത്രം […]