#Business #kerala #Top News

ഹരിത ഹൈഡ്രജന്‍; താല്‍പര്യം പ്രകടിപ്പിച്ച് പ്രമുഖ കമ്പനികള്‍

തിരുവനന്തപുരം: വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. 72,000 കോടി നിക്ഷേപം വരുന്ന നാലുപദ്ധതികളാണ് പരിഗണ നയിലുള്ളത്.

Also Read ; കര്‍ക്കിടകവാവ് ഫീസ് ഏകീകരിച്ച് ദേവസ്വം ബോര്‍ഡ്; ബലിതര്‍പ്പണത്തിന് 70 രൂപ, തിലഹോമത്തിന് 50 രൂപ

25 ശതമാനംവരെ മൂലധന സബ്സിഡി വാഗ്ദാനം ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന്റെ കരടുഹരിത ഹൈഡ്രജന്‍ നയത്തില്‍ ആകൃഷ്ടരായാണ് കമ്പനികളെത്തുന്നത്. നയത്തിന് അംഗികാരം ലഭിച്ചാലേ അപേക്ഷകളില്‍ തീരുമാനമാകൂ. നിര്‍മാണഘട്ടത്തില്‍ 30,000-ത്തോളവും പ്രവര്‍ത്തനഘട്ടത്തില്‍ ഏഴായിരത്തോളവും തൊഴിലവസരങ്ങളാണ് വാഗ്ദാനം. തുറമുഖങ്ങളോടു ചേര്‍ന്നാണ് പല കമ്പനികളും പ്ലാന്റ് സ്ഥാപിക്കാന്‍ 30 ഏക്കര്‍മുതല്‍ 300 ഏക്കര്‍വരെ ആവശ്യപ്പെട്ടിരിക്കുന്നത്. കിഴക്കന്‍ മേഖലകളില്‍ നഷ്ടത്തിലായ പ്ലാന്റേഷന്‍ ഭൂമി ഇതിനായി പരിഗണിക്കാനാവുമോ എന്നും സര്‍ക്കാര്‍ നോക്കുന്നുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *