മെല്‍ബണ്‍ ടെസ്റ്റിലും ഓസ്ട്രേലിയക്ക് മികച്ച തുടക്കം

മെല്‍ബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് മികച്ച തുടക്കം. മഴ കാരണം 66 ഓവര്‍ മാത്രം കളി നടന്ന ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍.
ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ മത്സരത്തിന്റെ മൂന്നാം ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് നില്‍ക്കെ ഡേവിഡ് വാര്‍ണര്‍ സമ്മാനിച്ച അനായാസമായ ക്യാച്ച് സ്ലിപ്പില്‍ അബ്ദുള്ള ഷഫീഖ് നിലത്തിടുകയും ചെയ്തു.
എന്നാല്‍ ഈ അവസരം മുതലാക്കാന്‍ കഴിയാതെ വാര്‍ണര്‍ (38) റണ്‍സ് നേടി പുറത്തായി.
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 44 റണ്‍സെടുത്ത് മാര്‍നസ് ലാബുഷെയ്ന്‍, ഒമ്പത് റണ്‍സെടുത്ത് ട്രാവിസ് ഹെഡ് എന്നിവരാണ് ക്രീസില്‍. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഓസ്ട്രേലിയ (10) മുന്നിലാണ്.
Also Read; ഭാവനയോട് ക്ഷമചോദിക്കുന്ന നടന്‍ അജിത്ത്
ഡേവിഡ് വാര്‍ണര്‍ക്ക് പുറമേ മറ്റൊരു ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (42), സ്റ്റീവന്‍ സ്മിത്ത് (26) എന്നിവരുടെ വിക്കറ്റുകളും ഓസ്ട്രേലിയക്ക് നഷ്ടമായി. പാകിസ്ഥാന് വേണ്ടി ആഗാ സല്‍മാന്‍ വാര്‍ണറേയും ഹസന്‍ അലി ഖവാജയേയും ആമിര്‍ ജമാല്‍ സ്മിത്തിനേയും പുറത്താക്കി.