പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം ; ആദ്യം പുതുവര്‍ഷം പിറക്കുക കിരിബാത്തി ദ്വീപില്‍

കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം. 2025 നെ ശുഭപ്രതീക്ഷയോടെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് ലോകം. കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഇത്. ശേഷം ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലും ആറരയോടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും പുതുവര്‍ഷ പുലരിയെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേല്‍ക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവര്‍ഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കന്‍ പുതുവര്‍ഷം. അതേസമയം ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് […]

2025 തിരഞ്ഞെടുപ്പിനുമുന്നോടിയായി വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ആലോചന; തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഓരോ വാര്‍ഡ് വര്‍ധിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ല്‍ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ആലോചന. ജനസംഖ്യാനുപാതികമായി ഓരോ വാര്‍ഡുകൂടി സൃഷ്ടിക്കാനാണ് തീരുമാനം. ഇതിനായി 20-ന് പ്രത്യേക മന്ത്രിസഭ ചേര്‍ന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നകാര്യമാണ് പരിഗണനയിലുള്ളത്. 22-ന് ചേരുന്ന പതിവ് മന്ത്രിസഭായോഗത്തില്‍ നിയമസഭാസമ്മേളനം നിശ്ചയിക്കാനിരിക്കുന്നതിനാലാണിത്. ഓണ്‍ലൈനായി ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്നതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. Also Read ;മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം, കൂട്ടിയിടി ഒഴിവാക്കാന്‍ ‘കവച്’ സംവിധാനവും; വന്ദേ മെട്രോ രണ്ടുമാസത്തിനകം ട്രാക്കിലേക്ക് ഗ്രാമപ്പഞ്ചായത്തുകളില്‍ 1000 പേര്‍ക്ക് […]

ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം: മന്ത്രി പി രാജീവ്

ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമെന്ന് മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിമാനത്താവളത്തില്‍ 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ‘ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ്’ സ്ഥാപിക്കാന്‍ ബി.പി.സി.എല്ലുമായി സിയാല്‍ കരാര്‍ ഒപ്പിട്ടുവെന്നും മന്ത്രി പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. Also Read ;ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍ മന്ത്രി പി രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1000 കിലോവാട്ട് […]