നമ്മുടെ കൊച്ചിക്ക് ചെന്നൈയുടെ ഗതി വരുമോ?

ചെന്നൈ: മിഷോംഗ് ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തം അനുഭവിക്കുകയാണ് ചെന്നൈ മഹാനഗരം. നഗരത്തെ ആകെ വെള്ളത്തില്‍മുക്കിയും റോഡ്, റെയില്‍, വ്യോമ ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറാക്കി ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചുമാണ് മഴ തിമിര്‍ത്തു പെയ്തത്. ഇന്ത്യന്‍ നഗരങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ മോശം ഫലം അനുഭവിക്കുന്നതിന് ഉദാഹരണമാണ് ചെന്നൈ. 40 സെന്റീമീറ്റര്‍ മഴ ലഭിച്ചതിന് പിന്നാലെയാണ് ചെന്നൈയില്‍ ദുരിതം പെയ്തിറങ്ങിയത്. 2015ലും നഗരത്തില്‍ വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇപ്പോഴുണ്ടായ ദുരിതം ചുഴലിക്കാറ്റിനെ തുടര്‍ന്നാണ്. എന്നാല്‍ അത് മാത്രമാണ് കാരണമെന്ന് പറയാന്‍ കഴിയില്ല. […]

മിഷോങ് ചുഴലിക്കാറ്റ്: നാല് ജില്ലകളില്‍ സ്‌കൂളുകള്‍ക്കുള്‍പ്പെടെ നാളെ അവധി

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിവീണ് നാശനഷ്ടങ്ങളുണ്ട്. ഇതിനെതുടര്‍ന്നാണ് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി അവധി പ്രഖ്യാപിച്ചത്. Also Read; കോണ്‍ഗ്രസിനെ കൈവിട്ട് മിസോറാം; നില മെച്ചപ്പെടുത്തി ബിജെപി വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഈ ജില്ലകളിലെ സ്വകാര്യസ്ഥാപനങ്ങളോട് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. […]

മിഗ്ജാമ് ചുഴലിക്കാറ്റ്; ചെന്നെ വെള്ളത്തില്‍, തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാനിര്‍ദേശം

ചെന്നൈ: മിഗ്ജാമ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. കാറ്റും മഴയും അതിശക്തമായ സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെള്ളത്തിനടയിലായി. വൈകിട്ട് വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. കൂടാതെ ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 23 വിമാനങ്ങള്‍ വൈകും. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു വഴി തിരിച്ചുവിട്ടു. Also Read; കാലുകള്‍ കൊണ്ട് വാഹനമോടിച്ച് ലൈസന്‍സ് നേടി ജിലുമോള്‍ മുന്‍കരുതലിന്റെ ഭാഗമായി ചെന്നൈ അടക്കമുള്ള 6 […]

ബംഗാള്‍ ഉള്‍കടലില്‍ ‘മിഗ്ജാമ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മിഗ്ജാമ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മ്യാന്‍മറാണ് ചുഴലിക്കാറ്റിന് ഈ പേര് നിര്‍ദ്ദേശിച്ചത്. ഈ വര്‍ഷം ഉണ്ടാകുന്ന ആറാമത്തെ ചുഴലിക്കാറ്റാണിത്. ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിലെ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റിനോടനുബന്ധിച്ച് രണ്ടാം ഘട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മിഗ്ജാമിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ശക്തമായ മഴ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. Also Read; കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുമായി ബി ജെ പി