ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വീട്ടമ്മ മരിച്ചു

പാലക്കാട്: ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന വിജയമന്ദിരത്തില്‍ രജിത (40) ആണ് മരിച്ചത്. Also Read ; മറാത്ത സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ. ഭര്‍ത്താവ് വിജയരാഘവന്‍ മീറ്റ്നയില്‍ നടത്തുന്ന ഹോട്ടലില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗ്രൈന്‍ഡറിലെ ചിരവയില്‍ രജിതയുടെ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുരുങ്ങുകയായിരുന്നു. സംഭവസമയത്ത് വിജയരാഘവന്‍ പുറത്ത് പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ […]