വഖഫ് നിയമ ഭേദഗതി: അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം – നാഷണല്‍ ലീഗ്

തൃശൂര്‍: വഖഫ് നിയമ ഭേദഗതി ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥകള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരാണെന്നും മുസ്ലിങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും നാഷണല്‍ ലീഗ് തൃശൂര്‍ ജില്ല കമ്മിറ്റി. ഭരണകൂടത്തിന്റെ ദുരുദ്ദേശ്യമുള്ള അജണ്ടയുടെ ഭാഗമാണ് ഈ ബില്‍. വഖഫ് സ്വത്തുക്കള്‍ അന്യായമായി കൈയേറിയവരെ ഒഴിപ്പിച്ച് സ്വത്തുക്കള്‍ തിരിച്ചെടുക്കുന്നതിനുള്ള കര്‍ശനവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ 2014 ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പത്ത് കൊല്ലമായിട്ടും ഈ ബില്‍ പാസാക്കാന്‍ ശ്രമിക്കാതെ ഇതിനു കടകവിരുദ്ധമായ പുതിയൊരു ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത് എന്നും […]

അംബേദ്കര്‍ വിവാദം: ബിജെപിക്ക് കൂറ് മനുസ്മൃതിയോട് – നാഷണല്‍ ലീഗ്

തൃശൂര്‍: മനുസ്മൃതി നടപ്പിലാക്കണമെന്ന അജണ്ടയുള്ള ആര്‍.എസ്.എസിനും ബിജെപിക്കും അംബേദ്കറുടെ ആശയങ്ങളെ ഭയമാണ്, ഡോ.ബാബാ സാഹിബ് അംബേദ്കറെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത ബിജെപിയോട് പൊറുക്കാനാവില്ല. ഭരണഘടന ശില്പിയോട് മാത്രമല്ല ഭരണഘടനയോടും കടുത്ത അസഹിഷ്ണുതയാണെന്ന് തുറന്നു പറഞ്ഞ അമിത്ഷാ ഭരണഘടന പദവികള്‍ രാജിവെക്കണമെന്ന് നാഷണല്‍ ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി കൂറ് പുലര്‍ത്തുന്നത് ഭരണഘടനയോടാണോ മനുസ്മൃതിയോടാണോ എന്നത് വ്യക്തമാക്കണം. ഭരണഘടനയെ തകര്‍ക്കുകയെന്ന ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടക്കെതിരെയുള്ള മുന്നറിയിപ്പിന്റെ മുദ്രാവാക്യമായ ‘ജയ് ഹിന്ദ്, ജയ് ഭീം’ രാജ്യമെങ്ങും അലയടിക്കുമെന്നും […]