പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയ അദ്ധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു

ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയ 32കാരിയായ അദ്ധ്യാപികയെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഷോളിങ്ങനല്ലൂരിന് അടുത്തുള്ള സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയായ ഹെപ്സിബയാണ് അറസ്റ്റിലായത്. നേരത്തെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ഹെപ്സിബ താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലാവുകയും അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി വൈകിട്ടായിട്ടും തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാര്‍ സ്‌കൂളിലെത്തി അന്വേഷിച്ചപ്പോള്‍ അന്നേ ദിവസം അവിടെ എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി […]

പീഡനത്തിനിരയായ പെണ്‍കുട്ടി പീഡിപ്പിച്ചയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു

ബംഗളൂരു: പീഡനക്കേസിലെ പ്രതിയെ പീഡനത്തിനിരയായ പെണ്‍കുട്ടി വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന് പ്രതിക്കെതിരായ പോക്സോ കേസ് കോടതി റദ്ദാക്കുകയായിരുന്നു. കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ചന്ദന്‍ഗൗണ്ടറാണ് കേസ് റദ്ദാക്കിയത്. പോക്സോ കേസില്‍ പ്രതിയായയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി ഇരയായ പെണ്‍കുട്ടി അറിയിച്ചു. പ്രതിക്കെതിരെ നിയമ നടപടിതക്രമങ്ങള്‍ റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച് പെണ്‍കുട്ടിയും പിതാവും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. Also Read; കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ ഭാസുരാംഗനും മകനും അറസ്റ്റില്‍ തനിക്ക് പ്രായപൂര്‍ത്തിയായെന്നും പ്രതിയുമായി […]

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം: ബസില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസ്. പോക്‌സോ കേസില്‍ പ്രതിയായ ജില്ലാ കമ്മിറ്റി ആംഗം വേലായുധന്‍ വള്ളിക്കുന്നിനെ പാര്‍ട്ടി ആംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം പാര്‍ട്ടിയുടെ സല്‍പേരിനു കളങ്കമിണ്ടാക്കിയെന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് സസ്‌പെന്‍ഷനെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. Also Read; കണ്ടല സഹകരണ ബാങ്കില്‍ ഇ ഡി റെയ്ഡ് പോക്‌സോ കേസ് പോലുള്ള ആരോപണമിയര്‍ന്നവരെ സംരക്ഷിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മറ്റു നടപടികളിലേക്ക് […]