സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് പ്രതിസന്ധിയില്‍; അരിവില കൂടുമെന്ന് മന്ത്രി ജി ആര്‍ അനില്‍
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയെന്ന് മന്ത്രി ജി ആര്‍ അനില്‍. ഈ സാഹചര്യത്തില്‍ അരിവില കൂടാന്‍ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാന ബഡ്ജറ്റിന് പിന്നാലെ ആവശ്യമായ തുക വകയിരുത്താത്തതില്‍ ഭക്ഷ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രതിസന്ധി മന്ത്രി വ്യക്തമാക്കിയത്. സബ്സിഡി സാധനങ്ങള്‍ നല്‍കിയതിലൂടെ 2011.52കോടി രൂപയുടെ സാമ്പത്തിക ഭാരവും വിതരണക്കാര്‍ക്ക് നല്‍കാനുള്ള 792.20 കോടി രൂപയുടെ കുടിശികയും ഉള്‍പ്പെടെ രൂക്ഷമായ പ്രതിസന്ധിയിലാണ് സപ്ലൈകോ. വിതരണക്കാര്‍ കയ്യൊഴിഞ്ഞതോടെ സപ്ലൈകോ വില്‍പ്പനശാലകളില്‍ പല […]