ഹൃദയാഘാതം; നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാജേഷ് ഐസിയുവില്‍ ചികിത്സയില്‍ തുടരപുകയാണെന്ന് അശുപത്ര്ി അധികൃതര്‍ അറിയിച്ചു.
Also Read: ജമ്മുകശ്മീരില്‍ മഴക്കെടുതി രൂക്ഷം; 35 ലധികം പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് രാജേഷ് കേശവന്‍ തളര്‍ന്നുവീണത്. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ട് വന്നു. പക്ഷെ വീണപ്പോള്‍ തന്നെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്തു. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് രാജേഷിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.