#news #Top Four

ബൈബിള്‍ വലിച്ചെറിഞ്ഞു, 12 മണിക്കൂറോളം ബന്ദിയാക്കി; ഒഡീഷയിലെ ആക്രമണത്തെക്കുറിച്ച് വിവരിച്ച് കന്യാസ്ത്രീ

ഡല്‍ഹി: ഒഡീഷയിലെ ആക്രമണത്തെക്കുറിച്ച് വിവരിച്ച് കന്യാസ്ത്രീ എലേസ ചെറിയാന്‍. രണ്ട് മണിക്കൂറോളം തങ്ങളെ ബന്ദിയാക്കി വെച്ചെന്നും വൈദികരെ ആക്രമിക്കുകയും ബൈബിള്‍ വലിച്ചെറിഞ്ഞെന്നും കന്യാസ്ത്രീ പറഞ്ഞു. ബിജെപി ഭരണമെന്ന് ഓര്‍ക്കണമെന്ന് അക്രമികള്‍ ആക്രോശിച്ചതായും കന്യാസ്ത്രി പറഞ്ഞു. ആണ്ട് കുര്‍ബാനയ്ക്ക് പോകുമ്പോഴാണ് അതിക്രമം നടന്നത്. പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ ആളുകള്‍ വന്ന് തടയുകയായിരുന്നു. ഒപ്പമുള്ളവരെ ക്രൂരമായി ആക്രമിച്ചെന്നും ബൈക്കിന്റെ എണ്ണവരെ ഊറ്റിക്കളഞ്ഞുവെന്നും സിസ്റ്റര്‍ എലേസ ചെറിയാന്‍ വ്യക്തമാക്കി.

Also Read; രാജസ്ഥാന്‍ റോയല്‍സില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് സഞ്ജു സാംസണ്‍

ഒഡീഷയിലെ ജലേശ്വറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് അക്രമത്തിന് ഇരയായത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *