#kerala #Top Four

കള്ളനായി ചിത്രീകരിച്ചു, പിന്നില്‍ നിന്ന് കുത്തുമെന്നും കരുതിയില്ല: ഡോ.ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: അറിയാവുന്നവര്‍ സഹായിച്ചില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ കൂടെ നിന്നില്ലെന്നും ഡോ. ഹാരിസ് ചിറക്കല്‍. പിന്നില്‍ നിന്ന് കുത്തുമെന്ന് കരുതിയില്ലെങ്കിലും ലോകം മുഴുവനും കള്ളനായി ചിത്രീകരിച്ചുവെന്നും ഡോ.ഹാരിസ് ചിറക്കല്‍ പറയുന്നു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

തന്നോട് ചോദിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാമായിരുന്നുവെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നും പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാര്‍ത്താസമ്മേളനം തന്നെ ഞെട്ടിച്ചുവെന്നും ഹാരിസ് പറഞ്ഞു. ആര്‍ക്കെതിരെയും ഒരു പരാതിയുമായി മുന്നോട്ടില്ലെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.

ഇനിയും തന്റെ വകുപ്പ് മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ അവരുടെ പിന്തുണ ആവശ്യമാണ്. എല്ലാ സംവിധാനവും ഒരുക്കേണ്ടത് അവരാണ്. ഇനിയും അവര്‍ സഹായിക്കേണ്ടതുണ്ട്. ശത്രുപക്ഷത്തുനിന്ന് പോകാനാകില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *