ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സിനിമ സെറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുന്നു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞദിവസം അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതിനാല്‍ പുതിയ അഭിഭാഷകനാകും വരിക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കേസില്‍ രഞ്ജിത്തിനെ വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നാണ് പൊലീസ് പറയുന്നത്. ജയിലില്‍ […]

അനൗണ്‍സ്മെന്റ് വിവാദം; ടി പി രാമകൃഷ്ണന് നോട്ടീസ്

കോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന അനൗണ്‍സ്മെന്റ് വിവാദത്തില്‍ യുഡിഎഫിന്റ പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന് നോട്ടീസ്. പേരാമ്പ്ര യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ ബാലനാരായണന്‍ നല്‍കിയ പരാതിയിലാണ് ടിപി രാമകൃഷ്ണനോട് വീശദീകരണം തേടിയിട്ടുള്ളത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍ നിന്നുണ്ടായത് സാമുദായിക ധ്രുവീകരണത്തിലേക്ക് നയിക്കുന്ന അനൗണ്‍സ്മെന്റാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അനൗണ്‍മെന്റുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസിലും റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെയും യുഡിഎഫ് പരാതി […]

പ്രചരണം കൊഴുപ്പിച്ച് എല്‍ഡിഎഫും ബിജെപിയും; മോദി വീണ്ടും കേരളത്തില്‍ എത്തും, മുഖ്യമന്ത്രി ഇന്ന് ധര്‍മ്മടത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചരണ പരിപാടികള്‍ കൊഴുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. സ്ഥാനാര്‍ത്ഥികളെ എല്ലാ മണ്ഡലത്തിലും എത്തിച്ച് പ്രചരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. എന്‍ഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നാളെ വീണ്ടും കേരളത്തിലെത്തും. പാലായിലും തിരുവനന്തപുരത്തും മോദി പ്രചാരണം നടത്തും. വനിതാസംവരണം നടപ്പിലാക്കല്‍; പാര്‍ലമെന്റ് സമ്മേളനം 16ന് വീണ്ടും ചേരും ഇടതുമുന്നണിയും തീവ്ര പ്രചാരണത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫിന്റെ പ്രചാരണം നയിക്കുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും പിണറായി വിജയന്‍ എത്തി. സംസ്ഥാന പര്യടനം […]

വനിതാസംവരണം നടപ്പിലാക്കല്‍; പാര്‍ലമെന്റ് സമ്മേളനം 16ന് വീണ്ടും ചേരും

ന്യൂഡല്‍ഹി: വനിതാസംവരണം ഭേദഗതിബില്‍ പാസാക്കാന്‍ പാര്‍ലമെന്റ് സമ്മേളനം ഈ മാസം 16-ന് വീണ്ടും ചേരും. ബജറ്റ് സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് സമ്മേളനം. നിശ്ചയിച്ച ഷെഡ്യൂള്‍പ്രകാരം ബജറ്റ് സമ്മേളനം അവസാനിക്കേണ്ടിയിരുന്ന വ്യാഴാഴ്ച ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞില്ല. 16 മുതല്‍ 18 വരെ മൂന്നുദിവസമാകും സമ്മേളനം നടക്കുക. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം നാളെ മുതല്‍ ഈ ദിവസങ്ങളില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് ലോക്സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. 2023ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമമനുസരിച്ച് അടുത്ത സെന്‍സസ് […]

ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ റേഷന്‍ വിഹിതം നാളെ മുതല്‍ ലഭിച്ചു തുടങ്ങും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് റേഷന്‍ കടകള്‍ തുറക്കുക. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതത്തിനൊപ്പം, മെയ് മാസത്തെ റേഷനും മുന്‍കൂറായി വാങ്ങാവുന്നതാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഏപ്രില്‍ മാസത്തെ വിഹിതം ഏപ്രില്‍ 04 മുതല്‍ ഏപ്രില്‍ 30 വരെയും, മെയ് മാസത്തെ വിഹിതം മുന്‍കൂറായി ഏപ്രില്‍ […]

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ആര്‍ടിസി യാത്ര: വമ്പന്‍ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക

കൊച്ചി: വമ്പന്‍ വാഗ്ദാനങ്ങളുമായി നിയമസഭ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്ളത്. ‘ആര്‍ട്ടെമിസ് 2’; 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ‘ചന്ദ്രനിലേക്ക്’ വാഗ്ദാനങ്ങള്‍ * സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 3000 രൂപയാക്കും * സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ * എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്’ * മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക […]

രഞ്ജിത്തിന്റെ അറസ്റ്റ്; രക്ഷപ്പെടാന്‍ സഹായിച്ചെന്ന് സംശയം, ബോബി കുര്യനെയും ശാലിനിയെയും ചോദ്യം ചെയ്യും

കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് ഉള്‍പ്പെട്ട ലൈംഗികാതിക്രമക്കേസില്‍ കൂടുതല്‍ അന്വേഷണം. ലൈംഗികാതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന കാരവന്‍ അന്വേഷണ സംഘം കണ്ടെത്തി. കാരവനില്‍ സിസിടിവി ഇല്ലെന്നും പുറത്തുള്ള ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവരെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ രഞ്ജിത്തിന് ഇരുവരുടേയും സഹായം ലഭിച്ചെന്നാണ് സംശയം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അറസ്റ്റ് മുന്‍കൂട്ടിക്കണ്ട് രഞ്ജിത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണസംഘം […]

ഗുരുവായൂരില്‍ നാളെ ശുദ്ധികലശ ചടങ്ങ്; ഭക്തര്‍ക്ക് നിയന്ത്രണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പനും ഉപദേവന്മാര്‍ക്കുമുള്ള ശുദ്ധികലശ ചടങ്ങുകള്‍ നാളെ തുടങ്ങും. ഏപ്രില്‍ രണ്ടിനും മൂന്നിനും ഗുരുവായൂരപ്പനുള്ള ശുദ്ധികലശങ്ങളാണ്. വൈകീട്ട് ദീപാരാധന കഴിഞ്ഞാല്‍ ഗണപതി പൂജയോടെ തുടങ്ങും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വാസ്തുഹോമം, വാസ്തുബലി, വാസ്തു ശുദ്ധി, അസ്ത്ര കലശം, തുടങ്ങിയവ ഉണ്ടാകും. ഏപ്രില്‍ മൂന്നിന് രാവിലെ പഞ്ചഗവ്യം, ധാര, അഭിഷേകങ്ങള്‍ എന്നിവ നടക്കും. ഉച്ചയ്ക്ക് 25 കലശം. വൈകീട്ട് ശ്രീഭൂതബലി എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. ഈ രണ്ടു ദിവസങ്ങളിലും […]

ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പീഡനക്കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ കൊച്ചിയില്‍ മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ചാണ് പൊലീസ് റിമാന്‍ഡ് ചെയ്തത്. എഫ്‌സിആര്‍എ ബില്‍ ഇന്ന് പാര്‍ലമെന്റില്‍; എതിര്‍ത്ത് പ്രതിപക്ഷം തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രിയാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് നിയമക്കുരുക്കിലായത്. കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

എഫ്‌സിആര്‍എ ബില്‍ ഇന്ന് പാര്‍ലമെന്റില്‍; എതിര്‍ത്ത് പ്രതിപക്ഷം

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ വിദേശസംഭാവനാ നിയന്ത്രണനിയമ (എഫ്‌സിആര്‍എ) ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍. കേരളത്തിലും അസമിലും ബില്‍ പാസാക്കാനുള്ള കേന്ദ്രനീക്കത്തെ പ്രതിപക്ഷം എതിര്‍ക്കും. ബില്ലിലൂടെ മതസംഘടനകളെ ലക്ഷ്യം വെക്കുന്നു എന്ന വാദം തെറ്റാണെന്നാണ് കേന്ദ്രം പറയുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രാജ്യസുരക്ഷയ്ക്കും രാജ്യതാത്പര്യത്തിനുമെതിരേ വിദേശഫണ്ടുകള്‍ ഉപയോഗിക്കുന്നത് തടയാനാണ് കേന്ദ്രം ബില്‍ പാസാക്കാന്‍ ഒരുങ്ങുന്നത്. അല്ലാതെ ഏതെങ്കിലും മതസംഘടനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും ഇന്ത്യയിലേക്കുള്ള വിദേശ ഫണ്ടിങ്ങിന് വ്യക്തമായ ക്രമീകരണം വരുത്താന്‍ ഉദ്ദേശിച്ചാണ് […]