September 7, 2024
#Top Four

ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണത്തിന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ

തിരുവനന്തപുരം: ഗഗന്‍യാന്‍ മിഷന്റെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ മിഷന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ. മൂന്ന് പേരടങ്ങുന്ന സംഘത്തെ 400 കിലോമീറ്റര്‍ ഭ്രമണപഥത്തിലെത്തിച്ച് തിരികെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന ദൗത്യമാണ് ഗഗന്‍യാന്‍. ഇതിന്റെ ഭാഗമായി ആദ്യം നടത്തുന്നത് ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണമാണ്. ഫ്ളൈറ്റ് ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ക്രൂ മോഡ്യൂള്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയിട്ടുണ്ട്.

ബഹിരാകാശ ഏജന്‍സിയുടെ ഗഗന്‍യാന്‍ സംരംഭത്തിന്റെ ഭാഗമായി വികസിപ്പിച്ച പരീക്ഷണ വാഹനം ഉപയോഗിച്ചാണ് പരീക്ഷണം നടത്തുന്നത്. എല്ലാ വാഹന സംവിധാനങ്ങളും വിക്ഷേപണത്തിനായി ശീഹരിക്കോട്ടയില്‍ എത്തിയിട്ടുണ്ടെന്നും യന്ത്രസാമഗ്രികള്‍ സംയോജിപ്പിക്കുന്ന ടെസ്റ്റ് വെഹിക്കിള്‍ നിര്‍മാണം പുരോഗമിക്കുകയാണെന്നും ഒക്ടോബര്‍ അവസാനത്തോടെ ലോഞ്ച് ചെയ്യുമെന്നും വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.

അത്യാവശ്യ ഘട്ടങ്ങളില്‍ ബഹിരാകാശ പേടകത്തിന് പിഴവുണ്ടാവുമ്പോള്‍ യാത്രികരെ രക്ഷപെടുത്താന്‍ സഹായിക്കുന്ന ക്രൂ മൊഡ്യൂള്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമത വിലയിരുത്തുകയാണ് ഈ ദൗത്യത്തിലൂടെ ചെയ്യുന്നത്. അബോര്‍ട്ട് ദൗത്യങ്ങള്‍ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത പരീക്ഷണ വാഹനങ്ങള്‍ ക്രൂ മൊഡ്യൂള്‍ സംവിധാനത്തെ നിശ്ചിത ഉയരത്തിലെത്തിക്കും. തുടര്‍ന്ന് പരാജയ സാഹചര്യം സൃഷ്ടിച്ച് രക്ഷപ്പെടല്‍ സംവിധാനം പരീക്ഷിക്കും.

Also Read; 2000 രൂപയുടെ നോട്ടുകള്‍ ഇനിയും മാറിയില്ലേ; ഇനിയും മാറ്റാന്‍ അവസരം

ഗഗന്‍യാനിന്റെ എസ്‌കേപ്പ് സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഉയര്‍ന്ന ബേണ്‍ റേറ്റുള്ള പ്രൊപ്പല്‍ഷന്‍ സിസ്റ്റവും സ്ഥിരത നിലനിര്‍ത്തുവാനുള്ള ചിറകുള്ള അഞ്ച് ക്വിക്ക് ആക്ട്രി ഖര ഇന്ധന മോട്ടോറുകള്‍ ഉപയോഗിച്ചാണ്. 2024ല്‍ ഐഎസ്ആര്‍ഒ സ്പേസ് ഡോക്കിങ് പരീക്ഷണം നടത്തും.

 

Leave a comment

Your email address will not be published. Required fields are marked *