#kerala #Top Four

പാലക്കാടിനെ അന്നപാത്രം എന്ന് ഞാന്‍ പറഞ്ഞത് ചടില നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ എന്ന് അറിയില്ല: വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

പാലക്കാട്: പാലക്കാടിനെ അന്നപാത്രം എന്ന് ഞാന്‍ പറഞ്ഞത് ചടില നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ എന്ന് അറിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാടില്‍ നടത്തുന്ന കലുങ്ക് വിവാദത്തിനിടെയാണ് സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്, ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നംപുംസകങ്ങള്‍ക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്നറിയില്ല. പാവപ്പെട്ടവന്റെ മുന്നില്‍ കഞ്ഞി പാത്രം മാത്രമേയുള്ളു കേരളമേ.. സമ്പന്നര്‍ കൂടി മനസിലാക്കിക്കോളൂ. ഇത് പ്രജാരാജ്യമാണ്, പ്രജകളാണ് ഇവിടുത്തെ രാജാക്കന്മാര്‍. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. പ്രജകള്‍ വിരല്‍ചൂണ്ടി സംസാരിക്കണെമന്നും സുരേ,് ഗോപി പറഞ്ഞു. എന്നാല്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ കലുങ്ക് സംവാദത്തില്‍ അനുവദനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a comment

Your email address will not be published. Required fields are marked *