ഫിലീപ്പിന്‍സില്‍ ശക്തമായ ഭൂചലനം; 7.6 തീവ്രത, സുനാമി മുന്നറിയിപ്പ്
മനില: ഫിലീപ്പിന്‍സില്‍ ശക്തമായ ഭൂചലനം. 7.6 തീവ്രത രേഖപ്പെടുത്തി. അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരമേഖലയില്‍ നിന്നു ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ദാവോ ഓറിയന്റലിലെ മനായ് ടൗണ്‍ തീരത്തോടു ചേര്‍ന്ന് സമുദ്രത്തില്‍ 10 കി.മീ. ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഫിലിപ്പീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജി അറിയിച്ചു.
ഇന്തൊനീഷ്യയുടെ വടക്കന്‍ തീരമേഖലകളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചക്കിടെ ഫിലിപ്പീന്‍സിലുണ്ടാകുന്ന രണ്ടാമത്തെ ശക്തമായ ഭൂചലനമാണ് ഇന്നത്തേത്. സെപ്റ്റംബര്‍ 30ന് 6.9 തീവ്രതയിലുണ്ടായ ഭൂകമ്പത്തില്‍ 72 പേര്‍ മരിച്ചിരുന്നു.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































