#kerala #Top Four

ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പരാമര്‍ശം; ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

പത്തനംതിട്ട: പന്തളത്ത് നടന്ന ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വിദ്വേഷ പരമാര്‍ശത്തില്‍ ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ശാന്താനന്ദ മഹര്‍ഷി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഒക്ടോബര്‍ 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. ശബരിമല സംരക്ഷണ സംഗമത്തില്‍ വാവര്‍ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞത്.

എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ല: വിഡി സതീശന്‍

ശാന്താനന്ദയുടെ പ്രസംഗം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആര്‍, പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വര്‍മ്മ എന്നിവര്‍ നല്‍കിയ പരാതിയിലായിരുന്നു പന്തളം പൊലീസ് കേസെടുത്തത്.വാവര് സ്വാമിയെ ശാന്താനന്ദ മഹര്‍ഷി മോശമായി ചിത്രീകരിച്ചെന്നായിരുന്നു പ്രദീപ് വര്‍മ്മ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പന്തളം അയ്യപ്പക്ഷേത്രവും കൊട്ടാരവും അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം അംഗീകരിച്ചാണ് തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്. മതവിദ്വേഷ പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *