അഫ്ഗാനിസ്ഥാനെ മഴ ചതിച്ചു; ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു സ്വര്‍ണം
ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം.അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ റാങ്കിങ്ങിലെ മുന്‍തൂക്കം വച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ മെഡലുകളുടെ എണ്ണം 27 ആയി. നേരത്തേ വനിതാ ക്രിക്കറ്റിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.
ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്ഗാന്‍ 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലുള്ളപ്പോഴാണു മഴയെത്തിയത്. അഫ്ഗാനിസ്ഥാനു വേണ്ടി ഷാഹിദുല്ല 43 പന്തില്‍ 49 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബ് 24 പന്തില്‍ 27 റണ്‍സെടുത്തു.
Also Read; മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപിയും രാധികയും