ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 500 ലധികം
ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മരണം 500 കടന്നു. ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തില്‍ 300 ലധികം പേരും ഹമാസിനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ 250 ലധികം പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ തിരിച്ചടിയില്‍ 1610 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗാസയിലെ രണ്ട് ആശുപത്രികളും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. ഒരു നഴ്‌സും ആംബുലന്‍സ് ഡ്രൈവറും കൊല്ലപ്പെട്ടതായി മെഡിക്കല്‍ എയ്ഡ് ഓര്‍ഗനൈസേഷന്‍ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് അറിയിച്ചു.
ഇസ്രായേലില്‍ ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസാമുനമ്പില്‍ നിന്ന് റോക്കറ്റുകളുടെ ആക്രമണം അഴിച്ചുവിട്ടാണ് ഹമാസിന്റെ ആക്രമണം. ഇതുവരെ നടന്നതില്‍ ഏറ്റവും കടുത്ത ആക്രമണമായിരുന്നു ഇത്.
Also Read; ‘സുരേഷ് ഗോപിക്ക് വേണ്ടി ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുന്നു’: എ സി മൊയ്തീന്‍
ഇസ്രായേലിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും സ്ത്രീകളും കുട്ടികളെയും ഹമാസ് ബന്ദികളാക്കി.യുദ്ധത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണയെന്ന് അമേരിക്ക അറിയിച്ചു.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































