അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്, തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ നവംബര്‍ 7 നാണ് വോട്ടെടുപ്പ് നടക്കുക. ചത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെ
ടുപ്പ്. ആദ്യഘട്ടവോട്ടെടുപ്പ് നവംബര്‍ 7 നും രണ്ടാംഘട്ട വോട്ടെടുപ്പ് 17 നുമാണ് തീരുമാനിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ നവംബര്‍ 17 നും രാജസ്ഥാനില്‍ നവംബര്‍ 23 നും തെലങ്കാനയില്‍ നവംബര്‍ 30 നുമാണ് വോട്ടെടുപ്പ്.
Also Read; ഷാരൂഖ് ഖാന് വധഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍
മധ്യപ്രദേശില്‍ 230, രാജസ്ഥാനില്‍ 199, തെലങ്കാനയില്‍ 119, ചത്തീസ്ഗഢില്‍ 90, മിസോറാമില്‍ 40 എന്നിങ്ങനെയുള്ള സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലുമായി 8.2 കോടി പുരുഷ വോട്ടര്‍മാരും 7.8 കോടി വനിതാ വോട്ടര്‍മാരും ഉണ്ട്. 16.14 കോടി വോട്ടര്‍മാരാണ് ആകെ വോട്ട് ചെയ്യുന്നത്. ഇതില്‍ 60.2 ലക്ഷം കന്നിവോട്ടര്‍മാരാണ് ഉള്ളത്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. അതില്‍ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.
വയോജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ വീട്ടില്‍ സൗകര്യം (വോട്ട് ഫ്രം ഹോം) ഒരുക്കും. വോട്ടെടുപ്പ് ദിവസം അതിര്‍ത്തികളില്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷയൊരുക്കും. ഈ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ കാലാവധി 2023 ഡിസംബറിനും 2024 ജനുവരിക്കും ഇടയില്‍ അവസാനിക്കാനിരിക്കെയാണ്
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചത്. ഡിസംബര്‍ 3 നാണ് വോട്ടെണ്ണല്‍ നടത്തുക.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക