മകള്‍ ഇറയുടെ വിവാഹ തീയതി പങ്കുവെച്ച് ആമിര്‍ ഖാന്‍

ദില്ലി: ആമിര്‍ ഖാന്റെയും മുന്‍ ഭാര്യയും സിനിമാ നിര്‍മാതാവുമായ റീന ദത്തയുടേയും മകള്‍ ഇറാ ഖാന്‍ വിവാഹിതയാകുന്നു. ഇറയുടെ വിവാഹ തീയതി പങ്കുവെച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍. 2024 ജനുവരി 3 നാണ് വിവാഹം. ഇറയുടേയും കാമുകന്‍ നുപുര്‍ ഷിഖരെയുടേയും വിവാഹ നിശ്ചയം 2022 നവംബര്‍ 18-ന് നടന്നിരുന്നു. വിവാഹ നിശ്ചയ ചടങ്ങില്‍ ആമിര്‍ ഖാന്‍, മുന്‍ ഭാര്യ റീന ദത്ത, കിരണ്‍ റാവു എന്നിവര്‍ക്ക് പുറമെ ബന്ധുവും നടനുമായ ഇമ്രാന്‍ ഖാന്‍, മന്‍സൂര്‍ ഖാന്‍ എന്നിവരും പങ്കെടുത്തിരുന്നു.
Also Read; മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയ്‌നറാണ് നുപുര്‍. ഇരുവരും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇറയെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.
അതേസമയം ഇറ വിഷാദരോഗത്തോട് മല്ലിടുമ്പോള്‍ അവന്‍ അവളെ വൈകാരികമായി പിന്തുണച്ചതെങ്ങനെയെന്നും ആമിര്‍ പ്രശംസിച്ചു. മാനസികാരോഗ്യ ദിനത്തിലാണ് മാനസികാരോഗ്യത്തിന് ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്. ‘നമ്മുടെ ജീവിതത്തില്‍ നമുക്ക് സ്വന്തമായി ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ വിദഗ്ധരുടെ സഹായം തേടണം. അതില്‍ ലജ്ജയും നാണക്കേടും തോന്നേണ്ടതില്ല.’ ശാരീരികമായോ മാനസികമായോ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ മടികൂടാതെ ഡോക്ടറെ സമീപിക്കണമെന്നും ആമിര്‍ ഖാന്റെ മകള്‍ ഇറയും കൂട്ടിച്ചേര്‍ത്തു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക