ഹരിദാസനും ബാസിത്തും തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ
തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിലെ പ്രതി ബാസിതിന്റെ മൊഴി പുറത്ത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ ആണെന്നാണ് ബാസിതിന്റെ മൊഴി. ഏപ്രിൽ പത്തിനാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് അഖിൽ മാത്യുവിന് ഡോക്ടർ നിയമനത്തിനായി സെക്രട്ടേറിയറ്റിന് സമീപത്തുവച്ച് ഒരു ലക്ഷം രൂപ കോഴ നൽകിയെന്ന് ഹരിദാസൻ ആരോപിച്ചത്. ആ ദിവസങ്ങളിലാണ് ബാസിതും ഹരിദാസനും എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ താമസിച്ചത്.
Also Read; ദീർഘ ദൂര ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത്: പരീക്ഷണത്തിനൊരുങ്ങി റെയിൽവേ
കൊടുങ്ങല്ലൂർ എംഎൽഎ സുനിൽകുമാറിന്റെ മുറിയിലാണ് ഏപ്രിൽ പത്ത്, പതിനൊന്ന് തീയതികളിൽ താനും ഹരിദാസനും താമസിച്ചതെന്നും സുഹൃത്ത് വഴിയാണ് മുറി ലഭിച്ചതെന്നും ബാസിത് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
തനിക്ക് എംഎൽഎയിലും തിരുവനന്തപുരത്തും വലിയ പിടിപാടുണ്ടെന്ന് ഹരിദാസനെ കാണിക്കുന്നതിന്റെ ഭാഗമായിട്ടാകാം താമസിക്കാൻ എംഎൽഎ ഹോസ്റ്റൽ തെരഞ്ഞെടുത്തതെന്നാണ് പൊലീസ് നിഗമനം. അതേസമയം, ബാസിതും ഹരിദാസനും തന്റെ മുറിയിൽ താമസിച്ചതായി എംഎൽഎ സുനിൽകുമാർ പറഞ്ഞു. തനിക്ക് ബാസിതിനെ അറിയില്ല. പാർട്ടി പ്രവർത്തകർ പലരും തിരുവനന്തപുരത്ത് എത്തുമ്പോൾ താമസിക്കാൻ മുറി നൽകാറുണ്ടെന്നും എംഎൽഎ പറഞ്ഞു
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക