മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: മൂന്ന് ദിവസത്തെ പ്രചരണവുമായി ബിജെപി ദേശീയ നേതാക്കൾ
ദില്ലി: ബിജെപി മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കും. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് ബൂത്ത് വിജയ് അഭിയാൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തെ പ്രചാരണത്തിന് ശേഷം വീടുകൾ കയറിയുളള പ്രചരണവും റാലികളും നടത്തും. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് പ്രാദേശിക നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
65,000 ബൂത്തുകളിൽ ബിജെപി പ്രചരണത്തിനിറങ്ങും. റാലികളും വീടുകൾ കയറിയുളള പ്രചരണവും നടത്തുമെന്ന് പാർട്ടി ഭാരവാഹികൾ പറഞ്ഞു. എല്ലായിടത്തും വിജിക്കാൻ വേണ്ടി പ്രവർത്തകർ പ്രതിജ്ഞ എടുത്തതായും പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പത്ത് ദിവസത്തിനുള്ളിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കും. സംസ്ഥാനത്ത് എട്ടോ ഒൻപതോ റാലികളെ മോദി അഭിസംബോധന ചെയ്തേക്കുമെന്നാണ് വിവരം.മധ്യപ്രദേശില്‍ നവംബര്‍ 17ന് ആണ് വോട്ടെടുപ്പ്.
Also Read; പൃഥ്വിരാജ് സുകുമാരന് പിറന്നാൾ ആശംസകളറിയിച്ച് ടീം എമ്പുരാൻ





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































