നീല നിലവെ… പാടി കിലി

ആര്‍ഡിഎക്സ് സിനിമയിലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു നീല നിലവെ.. എന്ന ഗാനം. ഇപ്പോള്‍ ആഗോളതലത്തില്‍ ഹിറ്റായിരിക്കുകയാണ് നീല നിലവെ എന്ന ഗാനം. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായ കിലി പോളാണ് നീല നിലവെ ഇപ്പോള്‍ പാടിയിരിക്കുന്നത്. ടാന്‍സാനിയന്‍ പൗരനായ കിലി പോളിന്റെ ഗാനങ്ങള്‍ക്കും നൃത്തങ്ങള്‍ക്കും ലോകം മുഴുവന്‍ ആരാധകരുണ്ട്. കിലിക്കൊപ്പം സഹോദരി നീമ പോളും വീഡിയോയില്‍ ഉണ്ട്.
Also Read; യുഎഇയില്‍ നേരിയ ഭൂചലനം
മനു മഞ്ജിത്ത് എഴുതിയ ഗാനത്തിന് സാം സിഎസ് ആയിരുന്നു സംഗീതം പകര്‍ന്നത്. കപില്‍ കപിലന്‍ ആണ് ഗാനം ആലപിച്ചത്. കിലിയും സഹോദരിയും തന്റെ വരികള്‍ ആലപിച്ചതിന്റെ ത്രില്ലിലാണ് ഗാനരചയിതാവ് മനു മഞ്ജിത്ത്. നമ്മളെഴുതിയ ഒരു പാട്ട് ഇങ്ങനെ അതിര്‍ത്തികള്‍ മായ്ച്ച് ഒഴുകുന്നതു കാണുന്നതില്‍ സന്തോഷമുണ്ടെന്ന് മനു ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ച് കുറിച്ചു.
പരമ്പരാഗത ടാന്‍സാനിയന്‍ വേഷമണിഞ്ഞുള്ള കിലിയുടെയും നീമയുടെയും വീഡിയോകള്‍ ഇന്ത്യയില്‍ വളരെ വേഗമാണ് വൈറലായത്. പിന്നീട് നിരവധി വീഡിയോകള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. 4 മില്ല്യണ്‍ അടുത്ത് ഫോളോവേഴ്സ് കിലിക്കും നീമയ്ക്കും സോഷ്യല്‍ മീഡിയയിലുണ്ട്.
Join with metro post : മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക