October 25, 2025
#Career

എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് NMMS പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കി വരുന്ന പദ്ധതിയായ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‌കോളര്‍ഷിപ്പിന് (NMMS) അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷയില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാനത്തെ ഗവണ്‍മെന്റ്-എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷം 8-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് NMMS പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കുക. പരീക്ഷയിലൂടെ അര്‍ഹത നേടുന്ന കുട്ടികള്‍ക്ക് 9, 10, +1, +2 ക്ലാസുകളില്‍ പ്രതിവര്‍ഷം 12000/ രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. 2023 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 03 വരെ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

ആവശ്യമുള്ള രേഖകള്‍ :

1. ആധാര്‍ കാര്‍ഡ്

2. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (6 മാസത്തിനുള്ളില്‍ എടുത്തത്)

3. വരുമാന സര്‍ട്ടിഫിക്കറ്റ് (മൂന്നര ലക്ഷം രൂപയില്‍ കൂടരുത്)

4. ജാതി സര്‍ട്ടിഫിക്കറ്റ് (SC/ST വിഭാഗത്തിന് മാത്രം)

5. ഡിസേബിലിറ്റി സര്‍ട്ടിഫിക്കറ്റ് (40% കുറയാതെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക്)

 

Also Read; തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ട്രെയിലര്‍ ആഘോഷ പരിപാടികള്‍ നിരോധിച്ചു: കാരണം ഇതാണ്

 

Leave a comment

Your email address will not be published. Required fields are marked *