ദുരതമി യാത്ര : വന്ദേഭാരതിനുവേണ്ടി മറ്റുട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍

തിരുവനന്തപുരം: വന്ദേഭാരതിന് സുഗമമായ യാത്ര ഒരുക്കുന്നതിനായി മറ്റുട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ യാത്രക്കാരുടെ പ്രതിഷേധം. ആലപ്പുഴ വഴിയുള്ള യാത്രക്കാരാണ് ദുരിതമീ യാത്ര എന്നെഴുതിയ ബാഡ്ജ്ധരിച്ച് പ്രതിഷേധത്തിനെത്തിയത്. വന്ദേ ഭാരത് അടക്കമുള്ള പുതിയ ട്രെയിനുകള്‍ക്ക് കൃത്യ സമയം പാലിക്കുന്നതിനായി റെയില്‍വേ കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകള്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നതായാണ് യാത്രക്കാരുടെ പരാതി.
വന്ദേ ഭാരതിനായി ഇന്റര്‍സിറ്റി,പാലരുവി, രാജധാനി,ഏറനാട് തുടങ്ങിയ ട്രെയിനുകള്‍ 45 മിനിട്ടോളം വൈകിപ്പിക്കുന്നതായാണ് പരാതി. 5:05ന് യാത്ര ആരംഭിക്കുന്ന വേണാട് 5: 25 ന് പുനക്രമീകരിച്ചതിനെതുടര്‍ന്ന് തിരുവനന്തപുരത്ത് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. പെട്ടെന്നുള്ള പുനഃക്രമീകരണങ്ങള്‍ കൂടുതലായി ബാധിച്ചത് സ്ഥിരം യാത്രക്കാരെയാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
വൈകിട്ട് 6: 05ന് എറണാകുളത്ത് നിന്ന് യാത്ര തിരിക്കുന്ന കായംകുളം എക്‌സ്പ്രസ് അടുത്തിടെയായി 40 മിനിട്ടോളം വൈകിപ്പിക്കുന്നു. ജനശതാബ്ദി, നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ എന്നിവയും വൈകിയോടുന്നതായി പരാതികളുയര്‍ന്നു. എന്നാല്‍ വന്ദേ ഭാരത് കാരണമല്ല, പാളത്തിന്റെ അറ്റകുറ്റപ്പണികള്‍ കാരണമാണ് ട്രെയിനുകള്‍ വൈകുന്നതെന്നാണ് റെയില്‍വേയുടെ വാദം.