ആവേശം കയറി സ്റ്റേജില്‍ നൃത്തം ചെയ്തു, തടഞ്ഞപ്പോള്‍ മേയര്‍ക്ക് മര്‍ദനം

കണ്ണൂര്‍: ദസറയുടെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ മേയര്‍ക്കെതിരെ കയ്യാങ്കളി. ആവേശത്തില്‍ സ്‌റ്റേജില്‍ കയറിയെത്തിയ കാണിയാണ് പ്രശ്‌നക്കാരന്‍. സ്റ്റേജില്‍ നൃത്തം ചെയ്ത കാണിയെ നീക്കാന്‍ ശ്രമിച്ചതാണാണ് കയ്യാങ്കളിയായത്. കണ്ണൂര്‍ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഒരുക്കിയ ഗാനമേളക്കിടെയാണ് സംഭവം.
Also Read; തിരൂരില്‍ ഒരാളെ വെട്ടിക്കൊന്നു, ലഹരിസംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് സൂചന
സ്റ്റേജില്‍ നൃത്തം ചെയ്ത് പരിപാടിക്ക് തടസം സൃഷ്ടിക്കരുതെന്ന ആവശ്യവുമായി മേയര്‍ ഇടപെട്ടപ്പോള്‍ കാണി പിടിച്ചു തള്ളുകയും സ്റ്റേജിലുണ്ടായിരുന്ന മറ്റൊരാളെ മര്‍ദിക്കുകയും ചെയ്തു. ഇതോടെ സംഘാടകര്‍ പ്രശ്‌നക്കാരനായ കാണിയെയും കൈകാര്യം ചെയ്തു.
Join with metro post:വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ