പി എം എ സലാമിന് രാഷ്ട്രീയം പറയാനുള്ള വകതിരിവില്ല, ലീഗിനെ കുഴപ്പത്തിലാക്കി എളമരം കരീം

തിരുവനന്തപുരം: സമസ്തയും മുസ്ലീം ലീഗും തമ്മിലുള്ള ഭിന്നതയില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ പരിഹസിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. പിഎംഎ സലാമിന് രാഷ്ട്രീയ കാര്യങ്ങള്‍ ഗൗരവമായി പറയാന്‍ അറിവില്ല. സമസ്തയോട് എടുത്ത നിലപാട് ലീഗിനെ തന്നെ കുഴപ്പത്തിലാക്കി. പിഎംഎ സലാമിന് വകതിരിവില്ലെന്നും എളമരം കരീം പരിഹസിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ഇതിനിടെ കേരള ഘടകം ജെഡിഎസില്‍ നിന്ന് പുറത്തുവരണമെന്നും എളമരം കരീം പറഞ്ഞു. അവര്‍ പുറത്തുവരുന്നതിനുളള നടപടിക്രമങ്ങളിലാണെന്നാണ് മനസിലാക്കുന്നത്. ദേവഗൗഡയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് എളമരം കരീമിന്റെ പ്രതികരണം.
ജെഡിഎസ് – ബിജെപി സഖ്യത്തിന് പിണറായി വിജയന്റെ സമ്മതമുണ്ടായിരുന്നുവെന്ന വാര്‍ത്ത ബിജെപിക്ക് വഴിയൊരുക്കാന്‍ വേണ്ടി രൂപപ്പെടുത്തിയതെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ജെഡിഎസ് ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ വ്യക്തമാക്കിയിട്ടും മനസ്സിലായില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
Also Read; പൊതു സ്ഥലത്തെ പ്രാര്‍ഥനാമുറി മൗലിക അവകാശമല്ലെന്ന് ഹൈക്കോടതി